കോഴഞ്ചേരി (പത്തനംതിട്ട): പൗരത്വ േഭദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിെൻറ ഭാഗമായി ശ്രീനാരായണ സമൂഹം തെരുവിലിറങ്ങേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി.
രാജ്യത്ത് താമസിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കുന്നതും പൗരത്വം അറിഞ്ഞിരിക്കുന്നതും ഈ കാലഘട്ടത്തിെൻറ ആവശ്യമാണ്. അതേസമയം, ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. അയിരൂർ ശ്രീനാരായണ കൺവെൻഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടും ജാതിയുടെയും മതത്തിെൻറയും പേരിൽ കലാപങ്ങൾ നടക്കുകയാണ്. ഗുരുദർശന പ്രചാരണത്തിലൂടെ ഇതിനു ശാശ്വത പരിഹാരം കാണാൻ കഴിയും. ജാതി ഇന്നും ഒരു യാഥാർഥ്യമാണ്. ജാതി ഇല്ലെന്ന് ശ്രീനാരായണ ഗുരു എവിടെയും പറഞ്ഞിട്ടില്ല. ജാതിഭേദം കൂടാതെ ജീവിക്കണം എന്നാണ് പറഞ്ഞതെന്നും തുഷാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.