നല്ല സമയം നോക്കി സ്ഥാനാർഥികളെ പ്രഖ്യാപിക്കും -തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: തൃശൂരിൽ ബി.ഡി.ജെ.എസ് തന്നെ മൽസരിക്കുമെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. സ്ഥാനാർഥികളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടുണ്ട്. നല്ല സമയം നോക്കി സ്ഥാനാർഥികളുടെ പേര് രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട സീറ്റ് ബി.ജെ.പിയുടേതാണ്. അവിടത്തെ സ്ഥാനാർഥികളെ അവരാണ് പ്രഖ്യാപിക്കേണ്ടത്. താൻ മൽസരിക്കണമെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നതായും തുഷാർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Thushar Vellappally BDJS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.