കണ്ണൂർ: െതരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടെങ്കിലും എൻ.ഡി.എയുടെ വാലല്ല ബി.ഡി.ജെ.എസ് എന്ന് സംസ്ഥാന പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. ആത്മഹത്യ ചെയ്യാനല്ല അധികാരം കൈയാളാനാണ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയതെന്നും കാലാകാലം ഒരു മുന്നണിയിൽ തുടരാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടിെല്ലന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് കണ്ണൂർ ജില്ല പ്രവർത്തക കൺെവൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിനു കീഴിലെ ബോർഡുകളിലും കോർപറേഷനുകളിലും എന്തെങ്കിലും പദവികൾ നൽകിയാൽ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. അടുത്ത സംസ്ഥാന സർക്കാറിൽ ബി.ഡി.ജെ.എസ് പ്രതിനിധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് വി.പി. ദാസൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.