കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ എന്ന പരാതി ഉയർന്നതോടെ റീപോളിങ് ആവശ്യ പ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. അരപ്പട്ടയിലെ മൂപ്പനാട് പഞ്ചായത്തിലെ ബൂത്ത് നമ്പർ 79 ൽ വോട്ടിങ് യന്ത്രം തകരാറിലായിട്ടും പോളിങ് തുടർന്നെന്നും റീപോളിങ് നടത്തണമെന്നും തുഷാർ ആവശ്യപ്പെട്ടു.
സി.എം.എസ് ഹയർ സെക്കൻററി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്ത് 79 ലാണ് യന്ത്ര തകരാർ സംഭവിച്ചത്. രണ്ടു തവണ അമർത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും യന്ത്രം മാറ്റിയില്ലെന്നും അതിനാൽ റീപോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് തുഷാർ മുഖ്യ തെരഞ്ഞെടുപ്പ് ഏജൻറ് അഡ്വക്കറ്റ് സുനിൽ കുമാർ മുഖേന വരണാധികാരിക്ക് കത്ത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.