ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട് ലോക്സഭാ സീറ്റിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാ പ്പള്ളി എൻ.ഡി.എ സ്ഥാനാർഥിയാകും. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഊർജസ്വലന ായ നേതാവാണ് തുഷാറെന്ന് അമിത് ഷാ അഭിനന്ദിച്ചു.
വയനാട്ടിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് തുഷാർ വെള്ളാപ ്പള്ളി പ്രതികരിച്ചു. മത്സര്യം താനും രാഹുലും തമ്മിലെന്നും അദ്ദേഹം പറഞ്ഞു.
I proudly announce S hri Thushar Vellappally, President of Bharat Dharma Jana Sena as NDA candidate from Wayanad.
— Chowkidar Amit Sh ah (@AmitShah) April 1, 2019
A vibrant and dynamic youth leader, he represents our commitment towards development and social justice. With him, NDA will emerge as Kerala's political alternative.
നീണ്ട കാത്തിരിപ്പിനൊടുവിന് ശേഷമാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുന്നുവെന്ന പ്രഖ്യാപനം കോൺഗ്രസ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. വയനാട്ടിലേക്ക് മാറണമെന്ന ബി.ജെ.പിയുടെ അഭ്യർഥന പ്രകാരം, തുടങ്ങിയ പ്രചാരണം രണ്ടാം ദിവസം നിർത്തി തൃശൂരിൽ നിന്ന് തുഷാർ മടങ്ങുകയായിരുന്നു.
തുഷാർ മാറിയ സാഹചര്യത്തിൽ തൃശൂരിൽ ബി.െജ.പി സ്വന്തം സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കും. എം.ടി. രമേശ്, സുരേഷ് ഗോപി, ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡന്റ് എ. നാഗേഷ് എന്നിവരെയാണ് സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതിൽ തന്നെ എം.ടി. രമേശിനും നാഗേഷിനുമാണ് പ്രധാന പരിഗണന.
കെ. സുരേന്ദ്രന് കരുതിവെച്ച തൃശൂർ സീറ്റ് ബി.ജെ.പി ജില്ല നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ദേശീയ നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്ക് മത്സരിക്കാൻ നൽകിയത്. വിജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന തൃശൂരിൽ താമര ചിഹ്നമില്ലാത്ത സ്ഥാനാർഥി വരുന്നത് ദോഷകരമാകുമെന്നാണ് ജില്ല നേതൃത്വം അറിയിച്ചിരുന്നത്.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടും പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽപ്പെട്ട അസംബ്ലി മണ്ഡലങ്ങളിൽ രണ്ടേകാൽ ലക്ഷം വോട്ടും നേടിയ സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാർഥിയാണെങ്കിൽ വിജയിക്കുമെന്ന് ജില്ല നേതൃത്വം അവകാശവാദം ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.