ഷൊർണൂർ: പ്രകൃതിയുടെ ദുര്യോഗത്തെക്കുറിച്ച് ‘അർഥമില്ലാത്ത വാക്കു കളി’ലൂടെ താനെഴുതിയ കവിത ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിനിടയി ൽ ചൊല്ലിയതിെൻറ അഭിമാനനിറവിലാണ് ത്വാഹിറ ഷിറിൻ. നിയമസഭയിൽ പ്രമേയങ്ങളിലും ബജറ്റിലും പ്രത്യേക അവസരങ്ങളിലും സാഹിത്യകാരന്മാരുടെയും പ്രശസ്തരുടെയും ഉദ്ധരണികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അഞ്ചുവർഷം മുമ്പ് ഒമ്പതാംക്ലാസ് വിദ്യാർഥിനി എഴുതിയ കവിത ഉദ്ധരിച്ചതോടെയാണ് വാണിയംകുളം പനയൂർ സ്വദേശിനി ത്വാഹിറ ഷിറിൻ താരമായത്.
വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ് വിദ്യാർഥിനിയായിരിക്കെ ‘അർഥമില്ലാത്ത വാക്കുകളി’ലൂടെ പ്രകൃതിയുടെ ദുര്യോഗത്തെക്കുറിച്ചെഴുതിയതാണ് കവിത. കവിത പാലക്കാട് ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനവും നേടി.
കണയം എ.എൽ.പി സ്കൂൾ അധ്യാപകനായ കുട്ടിയാമുവിെൻറയും വാണിയംകുളം ടി.ആർ.കെ സ്കൂൾ അധ്യാപികയായ അലീമയുടെയും മകളാണ്. മലയാള കവിത രചനയിൽ തെൻറ കൈയൊപ്പ് ഇതിനകം ചാർത്തിക്കഴിഞ്ഞ ഈ മിടുക്കിയുടെ വരികൾ കുറിക്കുകൊള്ളുന്നവയാണ്. രണ്ട് കൊല്ലം സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. മുഖ്യധാര ആനുകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ ത്വാഹിറ, പ്ലസ് ടുവിൽ 1200ൽ 1200 മാർക്കും നേടി സമ്പൂർണവിജയവും കരസ്ഥമാക്കി. ഇപ്പോൾ പാലായിലെ സ്വകാര്യ കോളജിൽ നീറ്റ് പരീക്ഷ പരിശീലനത്തിലാണ്. സഹോദരൻ സ്വാലിഹ് വാണിയംകുളം ടി.ആർ.കെ. സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.