അനുമതി നിഷേധിച്ചത് ചട്ടം പാലിക്കാതെ അപേക്ഷിച്ചതിനാൽ -ടീക്കാറാം മീണ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കാനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ വിശദ ീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ. ചട്ടം പാലിക്കാതെ അപേക്ഷിച്ചത് കൊണ്ടാണ് സർക്കാർ പരിപാടിക ്ക് അനുമതി നിഷേധിച്ചതെന്ന് ടീക്കാറാം മീണ വ്യക്തമാക്കി.

അപേക്ഷ നൽകിയത് കൺസ്യൂമർ ഫെഡ് എം.ഡിയാണ്. എന്നാൽ, സഹക രണ സെക്രട്ടറിയാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. ചട്ടം പാലിച്ച് അപേക്ഷിച്ചിരുന്നെങ്കിൽ പരിപാടിക്ക് അനുമതി നൽകുമായിരുന്നുവെന്നും ടീക്കാറാം മീണ പറഞ്ഞു.

വിലക്കുള്ള സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും പരിപാടിയിൽ പങ്കെടുക്കില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിർദേശം പാലിക്കുമെന്നും കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരുന്ന കൺസ്യൂമർ ഫെഡിന്‍റെ സ്റ്റുഡന്‍റ്സ് മാർക്കറ്റിന്‍റെ ഉദ്ഘാടന പരിപാടിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടീക്കാറാം മീണ അനുമതി നിഷേധിച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടിക്ക് അനുമതി തേടി തെരഞ്ഞെടുപ്പ് കമീഷനെ സർക്കാർ സമീപിച്ചിരുന്നു. ഇതിന് മറുപടിയായി നൽകിയ കത്തിലാണ് ഉദ്ഘാടനം വിലക്കിയ വിവരം കമീഷൻ അറിയിച്ചിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റചട്ടം തുടരുന്ന സാഹചര്യത്തിൽ അനുമതി നൽകാൻ സാധിക്കില്ലെന്നാണ് വിശദീകരണം.

തിരുവനന്തപുരം സ്റ്റാറ്റ്യൂവിൽ വൈകീട്ടാണ് കൺസ്യൂമർ ഫെഡിന്‍റെ സ്റ്റുഡന്‍റ്സ് മാർക്കറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരുന്നത്. ഇന്ന് മുതൽ ജൂൺ 30 വരെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളിൽ സ്റ്റുഡന്‍റ്സ് മാർക്കറ്റ് തുറക്കാനുള്ള പദ്ധതിയാണിത്. മുഖ്യമന്ത്രിയെ കൂടാതെ സഹകരണ വകുപ്പ് മന്ത്രിയുമാണ് ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നത്.

Tags:    
News Summary - Tikaram Meena Explained Ban Kerala Govt Inauguration Ceremony -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.