മലപ്പുറം: ഹജ്ജ് കമ്മിറ്റി മുഖാന്തരം 2024ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും പ്രോസസിങ് ചാർജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800 രൂപ വീതം അടക്കാനുള്ള സമയം ഫെബ്രുവരി 15 വരെ നീട്ടിയതായി സർക്കുലർ നമ്പർ 9 പ്രകാരം കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.
പണമടച്ച ശേഷം പാസ്പോർട്ടും പണമടച്ച രശീതിയും നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഫെബ്രുവരി 19നകം സമർപ്പിക്കേണ്ടതാണ് എന്ന് ഹജ്ജ് കമ്മിറ്റി അറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.