ഓടുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു

നെയ്യാറ്റിൻകര: ഓടുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ടയര്‍ ഇളകിത്തെറിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കരമന കളിയിക്കാവിള ദേശീയപാതയില്‍ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.

60 യാത്രക്കാരുമായി പോയ ബസിന്റെ ടയറാണ് ഇളകിത്തെറിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെയാണ് യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

തിരുവനന്തപുരം ഭാഗത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് ബസ് ദേശീയപാതയില്‍ വെടിവെച്ചാന്‍കോവിലിലാണ് അപകടത്തിൽപെട്ടത്. മുന്നിൽ ഡ്രൈവറുടെ വശത്തെ ടയര്‍ ഇളകി തെറിക്കുകയായിരുന്നു. ടയര്‍ ഇളകിമാറിയതോടെ ബസ് മറ്റ് വാഹനങ്ങളിലിടിക്കാതെ ഏറെ ശ്രദ്ധയോടെയാണ് ബസിനെ ഡ്രൈവര്‍ നിര്‍ത്തിയത്.

ടയര്‍ മറ്റ് വാഹനങ്ങളിലിടിക്കാതെ ഡിവൈഡറില്‍ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. പിന്നില്‍നിന്നും വാഹനങ്ങളില്ലാത്തതും സഹായകമായി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗാതഗത തടസ്സം നേരിട്ടു. ബസിലെ യാത്രക്കാര്‍ ഡ്രൈവര്‍ ഷജീറിന് അഭിനന്ദനവും നന്ദിയും പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഡ്രൈവറുടെ മികവിനെ സംഭവ സ്ഥലത്തെത്തിയവരും പ്രശംസിച്ചു.

Tags:    
News Summary - Tire of running KSRTC bus burst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.