ഹൈദരബാദ്: ആയിരകണക്കിന് തീർഥാടകരെത്തുന്ന ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം അടച്ചിട്ടു. ആന്ധ്രാപ്രദേശിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
രാജ്യത്ത് 170ൽ അധികം ആളുകൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുപരിപാടികളും ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു. കൂടാതെ മതാചാര ചടങ്ങുകളും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.