തിരൂർ: തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി പരാതി. ബുധനാഴ്ച വൈകീട്ട് ഓഫിസിൽനിന്ന് വരുന്ന വഴി കാണാതായെന്ന പരാതിയിൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫിസിൽനിന്ന് വൈകീട്ട് 5.15ന് ഇറങ്ങിയതായി സഹപ്രവർത്തകർ പറഞ്ഞു. അതിനുശേഷം ഭാര്യ വിളിച്ചപ്പോൾ തിരിച്ചെത്താൻ വൈകുമെന്ന് അറിയിച്ചിരുന്നു.
വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡുണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് സംഘമുണ്ടെന്നും പിന്നീട് വാട്സ്ആപ്പിൽ അറിയിച്ചിരുന്നു. ബുധനാഴ്ച രാത്രി 11വരെ കാണാത്തതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിന്നീട് രാവിലെ 6.55ന് അൽപസമയം ഓണായതായി കാണുന്നുണ്ട്. അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.