പുറത്തൂർ: മംഗലം പുല്ലൂണി യിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ നാലംഗ സംഘം കത്തിച്ചു. വടക്കേപുരക്കൽ ഗോപാലന്റെ മകൻ സനലിന്റെ കെ.എൽ.55 എസ്. 3068 നമ്പർ സ്കൂട്ടറാണ് ഞായറാഴ്ച പുലർച്ചേ 3 മണിയോടെ കത്തിനശിച്ചത്. തീയും പുകയും കണ്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ നാലംഗ സംഘം ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ പറഞ്ഞു.സംഭവത്തിന് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു
കഴിഞ്ഞ ഡിസംബർ 24 ന് സി.പിഎം പുല്ലുണി ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാറിന്റെ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചിരുന്നു എന്നാൽ സംഭവം കഴിഞ്ഞിട്ട് ഒരു മാസമാവാറായിട്ടു പോലും കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലും പിടിക്കാൻ തിരൂർ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതുപോലെ കൊടിഞ്ഞി ഫൈസൽ വധകേസ് പ്രതി പ്രജീഷിനെ തെളിവെടുപ്പിനായി പുല്ലൂണിയിൽ കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകരായ വിനോദിനെയും ഷെബീറിനെയും ആർ.എസ്സുകാർ ആക്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ പേരുകൾ മാധ്യമപ്രവർത്തകർ നൽകിയിട്ടുപോലും തിരൂർ പോലീസ് അനങ്ങാപാറനയമാണ് സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.