കോട്ടയം: അതിരപ്പള്ളി വിഷയത്തിൽ ഉമ്മൻ ചാണ്ടിയുെട നിലപാടിനെ തള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പള്ളി വിഷയത്തിൽ പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കണമെന്നല്ല, എല്ലാ കാര്യങ്ങളും ആലോചിച്ച് തീരുമാനമെടുക്കണമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. അന്നും ഇന്നും യു.ഡി.എഫ് നിലപാടിന് മാറ്റമില്ല.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കണം. പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നത് ശരിയല്ല. വൈദ്യുതി പദ്ധതി മാത്രമായി അതിരപ്പള്ളിയെ കാണാനാകില്ല.
പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ പദ്ധതി നടപ്പാക്കുമെന്ന് വിശ്വസിക്കുന്നില്ല. വിഷയത്തിൽ സർക്കാറിേൻറത് ഇരട്ടത്താപ്പാണ്. പദ്ധതിയെ അനുകൂലിച്ച് പ്രചാരണമുണ്ടാകുമ്പോൾ അനുകൂലിക്കുകയും എതിർക്കുേമ്പാൾ അതിനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാറിെൻറ നിലപാട് പരസ്യമായി പറഞ്ഞശേഷമല്ലേ മറ്റു കക്ഷികളുടെ നിലപാടുകൾ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.