തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സി.ബി.െഎക്ക് വിടാനുള്ള തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും. പാലാ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ എൽ.ഡി.എഫ് ഇൗ അന്വേഷണത്തെ ഉപയോഗിക്കും. പെെട്ടന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലല്ല സി.ബി.െഎക്ക് കേസ് കൈമാറിയത്. ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരൻ സെബാസ്റ്റ്യൻ ജോർജ് കഴിഞ്ഞവർഷം ജൂണിൽതന്നെ കേസ് അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യവസായമന്ത്രിയുമായിരുന്ന കാലത്ത് അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയുടെ അറിവോടെ നടന്നതാണ് ഇൗ അഴിമതിയെന്നാണ് ആരോപണം. 2001ൽ ലോകായുക്ത ഇടപെടലിലൂടെ സ്റ്റേ അനുവദിക്കപ്പെട്ട മലിനീകരണ നിവാരണ പദ്ധതിയാണ് പിന്നീട് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടപ്പാക്കാൻ ശ്രമിച്ചത്. 2010 ജൂൈലയിൽ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഇതൊന്നും എങ്ങും എത്തിയില്ല. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് പദ്ധതിക്ക് കരാറായെങ്കിലും വി.എസ്. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്താണ് ബാക്കി പണം നൽകിയത്.
കോൺഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രനാണ് അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത്. സെബാസ്റ്റ്യൻ ജോർജ് 2006 ജൂൺ ആറിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നൽകിയ പരാതിയിൽ ഒക്ടോബറിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പരാതി നൽകി 13 വർഷമായിട്ടും കോടികളുടെ പൊതുമുതൽ നഷ്ടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സി.ബി.െഎക്ക് വിടണമെന്ന് സെബാസ്റ്റ്യൻ ജോർജ് ആവശ്യപ്പെട്ടത്.
2014ൽ ഇൗ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭവും നടത്തിയിരുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇൗ വിഷയം എൽ.ഡി.എഫ് ഉയർത്തി. ഇതേ സാഹചര്യമാണ് ഇപ്പോൾ സർക്കാറിന് മുന്നിൽ വീണ്ടുമെത്തുന്നത്. ഇൗ സർക്കാറിെൻറ കീഴിലുള്ള വിജിലൻസ് തന്നെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് ക്ലീൻചിറ്റ് നൽകിയതെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.