തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതി ടൈറ്റാനിയം ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി അറസ്റ്റിൽ. ശനിയാഴ്ച രാവിലെ ഇയാൾ കന്റോൺമെൻറ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹരജികൾ ഹൈകോടതി ഉൾപ്പെടെ തള്ളിയതിനെ തുടർന്നായിരുന്നു കീഴടങ്ങൽ. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും പ്രതിയായ ശശികുമാരൻതമ്പിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. ശശികുമാരൻ തമ്പിയും സുഹൃത്ത് ശ്യാംലാലുമാണ് പ്രധാന പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസും പ്രോസിക്യൂഷനും ആരോപിക്കുന്നത്.
ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ സ്റ്റാൻലി ജോൺ എന്ന ഒരു പ്രതിക്ക് മാത്രമാണ് ഇതുവരെ കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.