എടപ്പാൾ: ആൻറിജൻ ടെസ്റ്റ് നടത്തുന്നവർക്ക് ആയിരം രൂപയുടെ സമ്മാനം ഒരുക്കി അധികൃതർ. ഡി വിഭാഗത്തിലായ വട്ടംകുളം പഞ്ചായത്തിലാണ് പരിശോധനക്ക് കൂടുതൽ പേരെ ആകർഷിക്കാൻ സമ്മാനകൂപ്പൺ പദ്ധതി നടപ്പാക്കിയത്. വ്യാഴാഴ്ച ചേകനൂർ മദ്റസയിൽ നടന്ന ക്യാമ്പിൽ സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. സ്വകാര്യ സ്ഥാപനം പഞ്ചായത്തുമായി സഹകരിച്ചാണ് സമ്മാനകൂപ്പൺ ഒരുക്കിയിരിക്കുന്നത്.
വാർഡു തലങ്ങളിൽനിന്നുള്ള കൂപ്പണുകൾ ശേഖരിച്ച് പഞ്ചായത്ത് ഓഫിസിൽ മെഗാ നറുക്കെടുപ്പ് നടത്തും. പത്തുപേർക്ക് ആയിരം രൂപ വീതം കൂപ്പൺ ഉപയോഗിച്ച് എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് പർച്ചേഴ്സ് നടത്താം. നാല് ആഴ്ചയായി വട്ടംകുളം പഞ്ചായത്ത് തുടർച്ചയായി ഡി സോൺ പരിധിയിലാണ്. കോവിഡ് പരിശോധനക്ക് ജനങ്ങൾ എത്തുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുപ്പോഴാണ് അറ്റകൈ പ്രയോഗം എന്ന നിലയിൽ സമ്മാന കൂപ്പൺ പദ്ധതി ആവിഷ്കരിച്ചത്.
കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആയവർക്ക് മാത്രമേ വാക്സീൻ നൽകൂവെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിൽ 480 കോവിഡ് രോഗികളാണ് വട്ടംകുളം പഞ്ചായത്തിലുള്ളത്. ചങ്ങരംകുളം പൊലീസിെൻറ നേതൃത്വത്തിൽ കർശന നടപടികൾ തുടരുന്നത്. ഇടറോഡുകൾ എല്ലാം തന്നെ പൊലീസ് അടച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.