തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച 77 ാം ജന്മദിനം. ചരിത്രം തിരുത്തി വീണ്ടും അധികാരത്തിലേറിയ സർക്കാറിന്‍റെ അംഗബലം സെഞ്ച്വറിയിലെത്തിക്കാനുള്ള എൽ.ഡി.എഫ് ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലാണ് അദ്ദേഹം.
സാധാരണ ജന്മദിനത്തിൽ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാകാറില്ല. അങ്ങനെ തന്നെയാകും ഇക്കുറിയുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തായതിനാൽ പാർട്ടി പ്രവർത്തകർ പിറന്നാൾ ആഘോഷമാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ആറു വര്‍ഷം മുമ്പ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് ആദ്യമായി പിണറായി വിജയന്‍ തന്‍റെ ജന്മദിനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 1945 മേയ് 24ന് ആയിരുന്നു പിണറായിയുടെ ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.