മലപ്പുറത്തെ​ കള്ളുഷാപ്പ്​ ലേലം യു.ഡി.വൈ.എഫ്​ പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചു

മലപ്പുറം: കോവിഡ്​ 19​​​​െൻറ പശ്ചാത്തലത്തിൽ സർക്കാർ ആഹ്വാനം ചെയ്​ത വിലക്ക്​ മറികടന്ന്​ മലപ്പുറം കലക്​ടറേറ്റ ിൽ​ നടത്തിയ കള്ളു ഷാപ്പ്​ ലേലം യു.ഡി.വൈ.എഫ്​ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചു. ജില്ലാ കലക്​ട ർ ജാഫർ മാലിക്കി​​​​െൻറ നിർദേശത്തെ തുടർന്നാണ്​ ലേല നടപടികൾ നിർത്തിവെച്ചത്​. കൂട്ടം കൂടി പ്രകടനം നടത്തിയതിന്​ പത്തോളം പ്രവർത്തകരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

യൂത്ത്കോൺഗ്രസ്​ സംസ്ഥാന വൈസ്​പ്രസിഡൻറ്​ റിയാസ്​ മുക്കോളിയുടെ നേതൃത്വത്തിലെത്തിയ യൂത്ത്​ കോൺഗ്രസ്​-യൂത്ത്​ ലീഗ്​ പ്രവർത്തകരാണ് ലേല നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധിച്ചത്​.

മലപ്പുറത്തിന്​ പുറമെ മറ്റ്​ മൂന്ന്​ ജില്ലകളിൽ നടത്താൻ നിശ്ചയിച്ച ലേലം യൂത്ത്​കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന്​ നിർത്തിവെച്ചിരുന്നു. എന്നാൽ, മലപ്പുറത്ത്​ ലേല നടപടികളുമായി എക്​സൈസ്​ വകുപ്പ്​ മുന്നോട്ടു പോയതിനെ തുടർന്നാണ്​പ യു.ഡി.വൈ.എഫ്​ പ്രതിഷേധവുമായി എത്തിയത്​.

Full View
Tags:    
News Summary - tody shope auction stoped due to udyf agitation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.