നഗരത്തിൽ ശുചിമുറികൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടി

തിരുവനന്തപുരം : നഗരത്തിലെത്തുന്ന സാധാരണകാർക്ക് ആവശ്യമായ പൊതുശുചിമുറികൾ സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

ശുചിമുറികൾ വൃത്തിയായി പരിപാലിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. പൊതുശുചിമുറികൾ എവിടെയാണെന്ന് കണ്ടെത്താൻ ബോർഡുകൾ സ്ഥാപിക്കണം. പബ്ലിക് ഓഫീസുകളിൽ എത്തുന്നവർക്ക് അവിടത്തെ ശുചിമുറികൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന് വഴുതക്കാട് ലെനിൻ നഗർ സ്വദേശി വി. സോമശേഖരൻ നാടാർ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Toilets to be set up in city: Human Rights Commission seeks clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.