കൊടിയത്തൂർ : മലയോര മേഖലയിൽ പച്ചക്കറികൾക്ക് ക്രമാതീതമായ വില വർധിക്കുകയാണ് .തക്കാളിക്ക് കഴിഞ്ഞ ദിവസം വില നൂറ് കടന്ന് സെഞ്ച്വറി അടിച്ചു കൊടിയത്തൂർ, കാരശ്ശേരി, മുക്കം, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലാണ് വിപണിയില്‍ തക്കാളിക്ക്100 രൂപ വരെ വിലയെത്തിയിരിക്കുന്നത്. .പച്ചക്കറി ഉത്പ്പന്നങ്ങള്‍ക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് പ്രധാന കാരണം. മഴ കാരണം തക്കാളിയുടെ ഗുണനിലവാരം ഇല്ലാതാവുകയും വിളകൾ നശിക്കുകയും ചെയ്തു .മലയോര മേഖലയിലുള്ളവർ ഏറ്റവും കൂടുതൽ ഭക്ഷണാവിശ്യത്തിന് തക്കാളി ഉപയോഗിക്കാറുണ്ട് .വിപണിയിൽ വില വർധിച്ചതോടെ മാലയോരവാസികൾ പ്രയാസത്തിലായിരിക്കുകയാണ്.തക്കാളിയുടെ വില ഇനിയും വർദ്ധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.