കോഴിക്കോട്: തൊഴിലാളി യൂനിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി. തൊഴിലാളികൾ അനുഭവിച്ച് വന്ന ഔദാര്യങ്ങൾ ഇല്ലാതായതോടെയാണ് തനിക്കെതിരെ വിമർശനം ഉയരുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഗുണം ലഭിക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിൽ യൂനിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു.
ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ലെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ തച്ചങ്കരി പരസ്യമായി അധിക്ഷേപിച്ചുവെന്ന് സി.െഎ.ടി.യു സംസ്ഥാന സെക്രേട്ടറിയറ്റിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിറകെയാണ് യൂനിയനുകൾക്കെതിരെ രൂക്ഷവിമർശനവുമായി എം.ഡി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.