തിരുവനന്തപുരം: കേരള ബുക്സ് ആൻഡ് പബ്ളിഷിങ് സൊസൈറ്റിയുടെ (കെ.ബി.പി.എസ്) മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് അഗ്നിശമന സേന തലവൻ ടോമിൻ ജെ. തച്ചങ്കരിയെ സർക്കാർ മാറ്റി.
അഗ്നിശമനസേന വിഭാഗം കൂടുതൽ വിപുലമാക്കാൻ സർക്കാർ തീരുമാനിച്ചതിെൻറ ഭാഗമായാണ് അധികചുമതലയിൽനിന്ന് തച്ചങ്കരിയെ മാറ്റുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
തച്ചങ്കരിക്ക് പകരം 2011ലെ ഐ.പി.എസ് ഓഫിസറായ കെ. കാർത്തിക്കിനെ തൽസ്ഥാനത്ത് നിയമിച്ച് സർക്കാർ ഉത്തരവിറക്കി. കെ.ബി.പി.എസിലെ അധികചുമതലയിൽനിന്ന് ഒഴിഞ്ഞുനിന്ന് താൻതന്നെയാണ് സർക്കാറിനോട് ആവശ്യപ്പെട്ടതെന്ന് തച്ചങ്കരി പറഞ്ഞു. പാഠപുസ്തകങ്ങളുടെ മൂന്നാം വാല്യം അച്ചടിച്ച് തീർന്നതിനെ തുടർന്ന് അധികചുമതലയിൽനിന്ന് ഒഴിവാക്കി തരണമെന്ന് അഭ്യർഥിച്ച് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും തച്ചങ്കരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.