കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും സോണ്ട ഇൻഫ്രാടെക് കമ്പനിക്ക് കരാർ നൽകാൻ ഗൂഢാലോചന നടക്കുന്നതായി കോൺഗ്രസ് നേതാവും മുൻ മേയറുമായ ടോണി ചമ്മണി. സോണ്ടയുടെ വനിത ഡയറക്ടർ മന്ത്രി എം.ബി രാജേഷിന്‍റെ ഭാര്യയുടെ സഹപാഠിയാണ്. സുഹൃത്തായ ഇവരെ സഹായിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ടോണി ചമ്മണി ആരോപിച്ചു.
ഡയറക്ടറുടെയും മന്ത്രിയുടെയും കുടുംബങ്ങൾ തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധമുണ്ട്. ആ ബന്ധമാണോ സോണ്ട കമ്പനിയെ വഴിവിട്ട് സഹായിക്കാൻ മന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് ടോണി ചമ്മണി ചോദിച്ചു.
ഒരാഴ്ചക്കാലം കൊച്ചിയിൽ ക്യാമ്പ് ചെയ്താണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ മന്ത്രി രാജേഷ് നടത്തിയത്. ഈ സമയത്ത് മാലിന്യ സംസ്കരണം നടത്തുന്ന കമ്പനികളുമായി അനൗദ്യോഗികമായി മന്ത്രി രഹസ്യ ചർച്ച നടത്തി. ആ ചർച്ചയിൽ സോണ്ട കമ്പനിയുടെ പ്രതിനിധി ഉണ്ടായിരുന്നോ എന്ന് അറിയാൻ താൽപര്യമുണ്ടെന്നും ചമ്മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.