ആറ് മാസം കൊണ്ട് കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്ത്; ഓരോ ജില്ലയിലും കേഡർമാർ -കെ. സുധാകരൻ

കണ്ണൂർ: ആറ് മാസം കൊണ്ട് കോൺഗ്രസിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാകുെമന്നും പാർട്ടിയുടെ പ്രതിച്ഛായ ഇനിയും തല്ലിത്തകർക്കാൻ വയ്യെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ഓരോ ജില്ലയിലും 2500 വീതം കേഡർമാരെ തെരഞ്ഞെടുക്കും. ഇവർക്ക് പരിശീലനം നൽകി ബൂത്തുകളുടെ ചുമതല നൽകും -കണ്ണൂർ ഡി.സി.സി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കവേ സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ആവശ്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോൾ പുതിയ മുഖങ്ങൾ കടന്നുവരും. മാറ്റങ്ങളിൽ എതിർവികാരം തോന്നുന്ന ആരെങ്കിലുമുണ്ടെങ്കിൽ ക്ഷമിക്കണമെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കം നടപ്പാക്കാൻ ഓരോ ജില്ലയിലും അഞ്ചംഗങ്ങൾ അടങ്ങിയ കൺട്രോൾ കമീഷൻ രൂപീകരിക്കും. അച്ചടക്കം ലഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കോൺഗ്രസിന്‍റെ പ്രതിച്ഛായ തകർക്കുന്നത് അവസാനിപ്പിക്കും. എതിർവികാരം തോന്നുന്നവർ, നമ്മുടെ പാർട്ടി വളരാൻ വേണ്ടിയാണെന്നുള്ളത് മനസിലാക്കണമെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - total reorganization in congress within six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.