െകാച്ചി: ക്ഷേത്ര പരിസരത്തെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നൽകിയ വിശദീകരണത്തിൽ പിഴവ് ബോധ്യപ്പെട്ടതോടെ സത്യവാങ്മൂലം അപ്പാടെ പിൻവലിച്ച് തടിയൂരാൻ സർക്കാർ ശ്രമം. കേന്ദ്ര സർക്കാറിേൻറതെന്ന് ബോധ്യപ്പെടുത്തി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിശദീകരണം സത്യസന്ധമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിക്കാൻ സംസ്ഥാന സർക്കാർ കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോട് ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന തീർഥാടന സഞ്ചാര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമം.
ക്ഷേത്രത്തോട് ചേർന്ന കുളവും രണ്ടര ഏക്കറോളം വരുന്ന സ്ഥലവും ചേർത്ത് തീർഥാടക പൈതൃക സർക്യൂട്ട് പദ്ധതി എന്ന പേരിൽ കഴിഞ്ഞ വർഷം ജൂണിൽ ഉദ്ഘാടനം നിർവഹിച്ചിരുന്നു. എന്നാൽ, പദ്ധതി നടപ്പാക്കുന്നത് ക്ഷേത്ര ഭൂമിയിലാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ഇൗ ഭൂമി ഉപയോഗിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ കോടതി വിശദീകരണം തേടിയതിനെ തുടർന്നാണ് സർക്കാർ വിശദമായി സത്യവാങ്മൂലം സമർപ്പിച്ചത്. പദ്ധതി നടപ്പാക്കുന്നത് സർക്കാറിെൻറ പുറേമ്പാക്ക് ഭൂമിയിലാണെന്നും ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രാലയത്തിെൻറ ‘സ്വദേശി ദർശൻ’ പദ്ധതിയുടെ ഭാഗമായാണ് ദേവസ്വം ബോർഡുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതെന്നുമാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. ‘സ്വദേശി ദർശൻ’ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 92.44 കോടി രൂപയുടെ ആദ്യ ഗഡു ലഭിച്ചതായും ൈവകിയാൽ തുക ലാപ്സാകുമെന്നതിനാലാണ് പദ്ധതി തുടങ്ങിവെച്ചതെന്നുമാണ് സർക്കാർ വിശദീകരിച്ചത്. പദ്ധതിയുടെ ഭാഗമായി പാർക്ക്, ഒാപൺ എയർ ഒാഡിറ്റോറിയം, കൺവെൻഷൻ സെൻറർ, കഫേത്തേരിയ, മിനി തിയറ്റർ തുടങ്ങിയവയും ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
എന്നാൽ, സ്വദേശി ദർശൻ പദ്ധതിക്ക് ഫണ്ട് അനുവദിച്ചെങ്കിലും കഴക്കൂട്ടത്തെ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കേന്ദ്ര നിലപാട് പുറത്തു വന്നതോടെയാണ് സത്യവാങ്മൂലം സംസ്ഥാന സർക്കാറിന് കുരുക്കായത്. കേന്ദ്ര സർക്കാറിനെ ഹരജിയുടെ നടപടിക്കിെട കോടതി കക്ഷി ചേർക്കുകയും ചെയ്തു. പദ്ധതി സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമല്ലെന്ന കാര്യം കേന്ദ്രസർക്കാർ കോടതിയെ രേഖാമൂലം അറിയിക്കാനിരിക്കെയാണ് അടിയന്തരമായി സത്യവാങ്മൂലം പിൻവലിക്കാൻ സംസ്ഥാനം അനുമതി തേടിയത്. സർക്കാർ സത്യവാങ്മൂലത്തിെൻറ മറപറ്റി ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തിലും ഇതേ പരാമർശങ്ങളുണ്ട്. സർക്കാറിനൊപ്പം ദേവസ്വം ബോർഡും സത്യവാങ്മൂലം പിൻവലിക്കാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.