തിരുവനന്തപുരം: 24 വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റു ചെറുകിട ഡെസ്റ്റിനേഷനുകളിലും പശ്ചാത്തല സൗകര്യ വികസനത്തിന് 120 കോടി രൂപ സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് വകയിരുത്തി. ടൂറിസം മാര്‍ക്കറ്റിങ്ങിന് 75 േകാടിയും സാംസ്കാരിക ഉത്സവങ്ങള്‍ക്ക് 15 കോടിയും വള്ളംകളി പ്രോത്സാഹത്തിന് അഞ്ച് കോടിയും ടൂറിസം സ്ഥാപനങ്ങള്‍ക്ക് 22 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
ടൂറിസം ഗസ്റ്റ്ഹൗസുകളുടെ അപ്ഗ്രഡേഷനും ഗുരുവായൂര്‍, തിരുവനന്തപുരം, സുല്‍ത്താന്‍ബത്തേരി, പീരുമേട്, കോഴിക്കോട്, പൊന്‍മുടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ പുതിയ ബ്ലോക്കുകള്‍ക്കും 31 കോടി രൂപയും മുസ്രിസ് ഹെറിറ്റേജ് പ്രോജക്ടിനും തലശ്ശേരി, ആലപ്പുഴ സ്പൈസ് റൂട്ട് പ്രോജക്ടുകള്‍ക്കുമായി 40 കോടി രൂപയും സർക്കാർ നൽകും.
ആലപ്പുഴയിലെ തോമസ് നോര്‍ട്ടണ്‍ സ്മാരകവും കയര്‍ മ്യൂസിയവും 10 കോടി രൂപ ചെലവില്‍ വരും വര്‍ഷം പൂര്‍ത്തിയാക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.
കോവളം, കുമരകം, തേക്കടി, മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, അതിരപ്പള്ളി, വയനാട്, വര്‍ക്കല, നെയ്യാര്‍, അഷ്ടമുടി, തെന്മല, ശബരിമല, വേമ്പ നാട്, വാഗമണ്‍, ചെറായി, പീച്ചി, ഗുരുവായൂര്‍, മലമ്പുഴ, നെല്ലിയാമ്പതി, നിള, നിലമ്പൂര്‍, കാപ്പാട്, ഇരിങ്ങല്‍, തുഷാരഗിരി, മറ്റു ചെറുകിട ഡെസ്റ്റിനേഷനുകള്‍ എന്നിവയുടെ പശ്ചാത്തല സൗകര്യവികസനത്തിനാണ് 120 കോടി രൂപ വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.