തൊടുപുഴ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇളവുകളുടെ ആശ്വാസത്തിൽ ഉണർന്നുതുടങ്ങി. തേക്കടി, രാജമലയടക്കം തുറന്നതോടെ വരുംദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസംമേഖല.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ ടൂറിസം മേഖലയയിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 19നാണ് മൂന്നാറിലെ രാജമലതുറന്നത്. വെള്ളിയാഴ്ച വരെ 1454 പേര് സന്ദര്‍ശിച്ചു. എല്ലാവരും തദ്ദേശീയരായ സഞ്ചാരികളാണ്. പെരിയാര്‍ കടുവ സങ്കേതം ശനിയാഴ്ചയാണ് തുറന്നത്.
തേക്കടിയിലെ ബോട്ടിങ്ങാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ശ്രമം.
സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക തുടങ്ങിയ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രാജമലയിലും തേക്കടിയിലും സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമാണ് ഇരു മേഖലകളിലും പ്രവര്‍ത്തിക്കുന്നത്.
മറയൂരിലേക്കും ജില്ലയിലെ ഒറ്റപ്പെട്ട മറ്റ് ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുറച്ചുദിവസമായി ആളുകള്‍ എത്തുന്നുണ്ട്. പൊലീസിെൻറയും വനംവകുപ്പിെൻറയും നിരീക്ഷണത്തിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണിക്കിനാളുകളാണ് ഉപജീവനം നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്.
കേന്ദ്രങ്ങൾ തുറക്കുന്നത് ഇവർക്കും ആശ്വാസമാകും. മൂന്നാറിലടക്കം റിസോർട്ടുകളും ഹോം സ്റ്റേകളുമടക്കം അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.