ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു; 40ഓളം പേർക്ക് പരിക്ക്

അടിമാലി :മുനിയറ തിങ്കൾക്കാടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.മലപ്പുറത്തു നിന്നെത്തിയ വിനോദ സഞ്ചാര ബസാണ് രാത്രിയിൽ അപകടത്തിൽപ്പെട്ടത്.വിനോദ സഞ്ചാര സംഘത്തിൽ ഉൾപ്പെട്ട മലപ്പുറം തിരൂർ ആദവനാട് സ്വദേശി മിൽഹാജാണ് (20)മരിച്ചത്.

വാഹനത്തിൽ ഉണ്ടായിരുന്ന പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.മലപ്പുറത്തു നിന്നും കൊടൈക്കനാൽ സന്ദർശനം കഴിഞ്ഞ് രാമക്കൽമേടും സന്ദർശിച്ച് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. 41 വിദ്യാർത്ഥികളും 3 ബസ് ജീവനക്കാരുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

ഞായറാഴ്ചപുലർച്ചെ ഒന്നേകാലോടെയായിരുന്നു അപകടം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ള റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായി കൊക്കയിൽ പതിക്കുകയായിരുന്നു.

ഡ്രൈവറിന്റെ പരിചയക്കുറവ് അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. നിരന്തര അപകടമേഖലയായ പ്രദേശത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Tags:    
News Summary - Tourist bus overturns in Idukki; Around 40 students were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.