എക്​സൈസ്​ സേനാംഗങ്ങൾക്ക്​ തോക്ക്​ പരിശീലനം നൽകും -ടി.പി. രാമകൃഷ്ണൻ

തൃശൂർ: ലഹരി വസ്​തുക്കൾ കടത്തുന്നവർ ആയുധമുപയോഗിച്ച്​ എക്‌സൈസ് സേനയെ നേരിടുന്നത്​ വർധിച്ച സാഹചര്യത്തിൽ എക്‌ സൈസ് സേനാംഗങ്ങൾക്ക്​ തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുമെന്ന്​ മന്ത്രി ടി.പി. രാമകൃഷ്ണൻ. ലഹരി മാഫിയക്കെതി രെ സർക്കാർ കർശനമായാണ്​ നീങ്ങുന്നത്​. പുതിയ എക്‌സൈസ് ഓഫിസുകൾ ആരംഭിക്കുകയും മുന്നൂറിലധികം തസ്തിക സൃഷ്​ടിക്കുകയും ചെയ്തു. ദേവികുളത്തും നിലമ്പൂരിലും ജനമൈത്രി സർക്കിൾ ഓഫിസ് തുടങ്ങി. പട്ടികവർഗ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും വനാതിർത്തികളിൽ എൻഫോഴ്‌സ്‌മ​െൻറ് ശക്തമാക്കാനും 25 പട്ടികവർഗ യുവതീ-യുവാക്കൾക്ക് അധിക തസ്തിക സൃഷ്​ടിച്ച് നിയമനം നൽകി.

വനിതകളുടെ മാത്രം പട്രോളിങ് സ്‌ക്വാഡുണ്ടാക്കി. പാലക്കാട്, എറണാകുളം ജില്ലകളിൽ പ്രവർത്തന സജ്ജമായ ഡിജിറ്റൽ സംവിധാനം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഉടൻ നിലവിൽ വരും. ചെക്ക് പോസ്​റ്റുകൾ ശക്തിപ്പെടുത്തും​. ലഹരിവേട്ട കർശനമാക്കാൻ മൂന്ന് സ്‌പെഷൽ സ്‌ക്വാഡുകൾക്ക്​ പുറമെ എക്‌സൈസ് കമീഷണറുടെ നിയന്ത്രണത്തിൽ പ്രത്യേക സ്‌ക്വാഡും രൂപവത്​കരിച്ചിട്ടുണ്ട്​.

മൂന്ന്​ വർഷത്തിനിടെ 19,000ഓളം മയക്കുമരുന്ന് കേസ്​ രജിസ്​റ്റർ ചെയ്​തു. 700 കോടിയോളം രൂപയുടെ മയക്കുമരുന്ന്​ പിടിച്ചെടുത്തു. 53,000 അബ്കാരി കേസുകളെടുത്തു. പുകയില ഉൽപന്നങ്ങളുടെ അനധികൃത ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട് 2.15 ലക്ഷത്തോളം കേസ്​ രജിസ്​റ്റർ ചെയ്തു. തൃശൂർ എക്‌സൈസ് അക്കാദമി ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയർത്തുമെന്നും വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പിൽ ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. തൃശൂരിലെ സംസ്ഥാന എക്‌സൈസ് അക്കാദമി ആൻഡ്​ റിസർച് സ​െൻററിൽ 21ാം ബാച്ച്​ സിവിൽ എക്‌സൈസ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    
News Summary - TP Ramakrishnan Excise Dept -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.