ഫറോക്ക്: കേരളത്തിന്‍െറ വികസനങ്ങള്‍ക്ക് കുതിച്ചുചാട്ടം നല്‍കാന്‍ കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍ക്കാകുമെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നമ്മുടെ അവസരങ്ങളെ തട്ടിയകറ്റുകയാണെന്നും തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഫറോക്ക് പഴയ പാലത്തിന് സമീപം ചെറുവണ്ണൂരില്‍ മലബാര്‍ ബില്‍ഡേഴ്സ് ഗ്രൂപ് സ്ഥാപിച്ച മറീന കണ്‍വെന്‍ഷന്‍ സെന്‍റര്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പച്ചപ്പും പ്രകൃതിരമണീയതയും കൊണ്ട് ടൂറിസത്തില്‍ ലോകത്തിലെതന്നെ ഒന്നാം സ്ഥാനം കിട്ടേണ്ട കേരളത്തിന് കണ്‍വെന്‍ഷന്‍ സെന്‍ററുകളുടെ അപര്യാപ്തത വല്ലാത്ത പ്രതികൂല സ്ഥിതിയാണുണ്ടാക്കുന്നത്. നമ്മുടെ സാധ്യതകള്‍ ശ്രീലങ്കയും ഗോവയുമൊക്കെ കൊണ്ടുപോകുകയാണ്. ശേഷിക്കുന്ന ഭൂമിയെങ്കിലും പ്രകൃതിക്കും മനുഷ്യനും വേണ്ടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഈ നിലക്ക് ചാലിയാര്‍ തീരത്തിന്‍െറ മനോഹാരിതയെ ഉപയോഗിച്ച് നിക്ഷേപകരെ വടക്കന്‍ കേരളത്തിലേക്ക് കൊണ്ടുവരാനും വികസനത്തിന് മുതല്‍കൂട്ടാവുന്നതുമായ സംരംഭമാണിതെന്നും മന്ത്രി പറഞ്ഞു.
വി.കെ.സി. മമ്മദ് കോയ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ലാഭമല്ല ഇത്തരം ഒരു സംരംഭത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും നാടിന്‍െറ വികസനമാണെന്നും സ്വാഗത പ്രഭാഷണത്തില്‍ മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ഉമ്മര്‍ പാണ്ടികശാല, പി.കെ. അഹമ്മദ്, ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദിഖ്, കൗണ്‍സിലര്‍ ചേരാല്‍ പ്രമീള, കെ.സി. അബു, എം. നാരായണന്‍ മാസ്റ്റര്‍, പി.വി. ചന്ദ്രന്‍, ജയചന്ദ്രന്‍ മാസ്റ്റര്‍, ഡോ. ഇദ്രീസ്, മലബാര്‍ ഗോള്‍ഡ് ഡയമണ്ട് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഷംലാല്‍ അഹമ്മദ്, കെ.പി. വീരാന്‍കുട്ടി, കെ.പി. അബ്ദുസലാം, എ.കെ. നിഷാദ്, അംജദ് ഹുസൈന്‍, ആര്‍. അബ്ദുല്‍ ജലീല്‍, ഇ. അബ്ദുല്‍ ജലീല്‍, ടി.പി. ദാസന്‍, വി. മുഹമ്മദ് ഹസ്സന്‍, എ.കെ. നിഷാദ്, എം. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി മലബാര്‍ ഹൗസിങ് ചാരിറ്റിയുടെ ആദ്യ ചെക്ക് വിതരണം ചെയ്തു. ബേപ്പൂര്‍ മണ്ഡലം ഡെവലപ്മെന്‍റ് ചാരിറ്റബിള്‍ മിഷന് മലബാര്‍ ഗ്രൂപ്പിന്‍െറ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മിഷന്‍ ചെയര്‍മാന്‍ വി.കെ.സി. മമ്മദ് കോയക്ക് മന്ത്രി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.