സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു

തിരുവനന്തപുരം: ടി.പി സെൻകുമാർ ഡി.ജി.പിയായി ചുമതലയേറ്റു. ഇതുസംബന്ധിച്ച ഉത്തരവ്​ ഉച്ചയോടെ സർക്കാർ പുറത്തിറക്കിയിരുന്നു. നിലവിൽ ഐ.എം.ജി ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന സെൻകുമാർ വൈകിട്ട്​ 4.30ഒാടെ  ഡി.ജി.പി ഓഫീസിലെത്തിയാണ്​ സ്ഥാനമേറ്റെടുത്തത്​. പതിനൊന്ന്​ മാസത്തിന്​ ശേഷമാണ്​ സെൻകുമാർ മുൻ പദവിയിൽ തിരിച്ചെത്തുന്നത്​. ലോക്​നാഥ്​ ബെഹ്​റക്ക്​  വിജിലൻസി​​​​​​​​​​​െൻറ ചുമതല നൽകികൊണ്ടുള്ള ഉത്തരവും ഇന്ന്​ പുറത്തിറങ്ങുമെന്നാണ്​ സൂചന. 

സെ​ൻ​കു​മാ​റി​നെ പൊ​ലീ​സ് മേ​ധാ​വി സ്​​ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടും തി​രി​ച്ച​ടി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ധി​റുതി​പി​ടി​ച്ച നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വി​ശ​ദ​മാ​യ ച​ർ​ച്ച​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ പാ​ർ​ട്ടി ന​ൽ​കി​യ​ത്. ഇതി​​​​​​​​​​െൻറ അടിസ്ഥാനത്തിൽ സെൻകുമാറിനെ വീണ്ടും പൊലീസ്​ മേധാവി സ്ഥാന​ത്തേക്ക്​ കൊണ്ടു വരാനുള്ള നീക്കങ്ങൾ സർക്കാർ വെള്ളിയാഴ്​ച തന്നെ നടത്തിയിരുന്നു.

വി​ധി ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഉ​റ​പ്പാ​യ​തോ​ടെ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്ത്​ എ.​ഡി.​ജി.​പി, ​െഎ.​ജി ത​സ്​​തി​ക​ക​ളി​ൽ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. നൂ​റോ​ളം ഡി​വൈ.​എ​സ്.​പി​മാ​രെ വെ​ള്ളി​യാ​ഴ്​​ച മാ​റ്റി​നി​യ​മി​ക്കു​ക​യും ചെ​യ്​​തു. സെ​ൻ​കു​മാ​റി​നെ നി​യ​മി​ക്കു​ന്ന​തി​ന്​ മു​മ്പു​ള്ള എ​ല്ലാ ത​യാ​റെ​ടു​പ്പും സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കു​ക​യും നി​യ​മി​ക്കേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, വി​ധി മാ​നി​ക്കാ​ത്ത സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി  വി​മ​ർ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ സെ​ൻ​കു​മാ​റി​ന്​ നി​യ​മ​നം ന​ൽ​കി​യ​ത്.  

Tags:    
News Summary - t.p senkumar become new dgp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.