കാക്കിയോടായിരുന്നു എന്നും പ്രിയം. അതും കാക്കി പാൻറ്സിനോട്. അതിനാലാണ് െഎ.ഇ.എസ് ഉ പേക്ഷിച്ച് പൊലീസ് സർവിസ് സ്വീകരിച്ചത്. എന്നാൽ, വയസ്സ് അറുപതായതോടെ, പെൻഷൻ പറ ്റിയാൽ, പിന്നെ എങ്ങനെ അതിടുമെന്ന ചിന്തയായി. അപ്പോഴാണ് നാഗ്പുർ ബൈഠക്കിൽ സംഘിവേഷ ത്തിനു നിക്കറിൽനിന്ന് പാൻറ്സിലേക്ക് പ്രമോഷൻ നൽകിയത്. അതോടെ, ടി.പി. സെൻകുമാറി െൻറ ആകുലതക്കും പരിഹാരമായി. അദ്ദേഹം ഇപ്പോഴും കാക്കി പാൻറ്സിടുന്നു.
‘സെൻ’ എന്ന ത് നിർവചനങ്ങൾക്കപ്പുറമാണ്. അത് എന്താണ്, എന്തല്ല, എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ, ഇൗ ‘കുമാർ സെൻ’ എല്ലാമായിരുന്നു. മുമ്പ് സി.പി.എം ഭരിക്കുേമ്പാൾ അതായിരുന്നു. കോൺഗ്രസ് ആയിരിക്കുേമ്പാൾ അതായി. ഇൗ രണ്ടിനും പുറമെ, മറ്റൊന്നു കൂടിയുമായിരുന്നു. അക്കാര്യം, ലവ് ജിഹാദ്, തീവ്രവാദം, മുസ്ലിം ജനസംഖ്യവർധന എന്നിവയുടെ ‘കണ്ടെത്ത’ലിലൂടെ തെളിയിക്കുകയും ചെയ്തിരുന്നു. പത്തുപതിനഞ്ചു വർഷം മുമ്പ് തലസ്ഥാനത്തെ ഒരു കോളജിൽ എ.ബി.വി.പിക്കാരെ പൊലീസ് മർദിച്ചപ്പോൾ ഉയർന്ന സെൻ രോഷം അന്നത്തെ വലിയ സംഭവവുമായിരുന്നു. എന്നാൽ, അന്ന് അതൊന്നും ആരും തിരിച്ചറിഞ്ഞില്ലെന്നു മാത്രം.
പൊലീസ് കാക്കിയിൽനിന്ന് സംഘികാക്കിയിലേക്ക് മാറിയതോടെ ബുദ്ധിയിലും മാറ്റങ്ങൾ വന്നു. ബുദ്ധി ഉദിച്ചതുകൊണ്ടാണ് താൻ സംഘ്പരിവാറുകാരനായതെന്നാണ് സെൻ വചനം. ഇപ്പോഴാണ് ബുദ്ധി വന്നതെങ്കിൽ മുമ്പ് അൽപബുദ്ധിയായിരുന്നുവെന്നാണോ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞുകൂടാ. അങ്ങനെയെങ്കിൽ, അന്നത്തെ തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതുമാണ്. പുതിയ ബാന്ധവത്തിെൻറ പേരിൽ കിട്ടാമായിരുന്ന ഉദ്യോഗങ്ങൾക്കെല്ലാം പാരവക്കലായിരുന്നു പിണറായി സർക്കാറിെൻറ പ്രധാന േജാലികളിലൊന്ന്.
അതിലവർ വിജയിച്ചതോടെ നോട്ടം സ്ഥാനാർഥിത്വത്തിലായി. ആറ്റിങ്ങൽ ഏതാണ്ടുറപ്പിച്ച് അവിടെ ജ്യോതി കത്തിക്കാനുമൊക്കെ പോയതാണ്. അപ്പോഴാണ് ‘ചാര’ത്തിൽനിന്നുയർന്ന ശാസ്ത്രജ്ഞന് പദ്മ പുരസ്കാരം കിട്ടുന്നത്. അമൃതിൽ വിഷം കലർത്തിയതിനു തുല്യമാണ് അദ്ദേഹത്തതിന് പുരസ്കാരം നൽകുന്നതെന്നായി വെളിപാട്. പോയ ബുദ്ധിപിടിച്ചാൽ കിട്ടില്ലല്ലോ അതോടെ,സ്ഥാനാർഥിത്വവും ആ വഴിപോയി.
കേരളീയർക്ക് ബുദ്ധിവളർന്നതിനാൽ 20 സീറ്റിലും 50 ശതമാനത്തിലധികം വോട്ട് കിട്ടി എൻ.ഡി.എ ജയിക്കുമെന്നാണ് പുതിയ വെളിപാട്. അതോടൊപ്പം തിരുവനന്തപുരത്ത് ജയിക്കുമെന്ന് ഉറപ്പിച്ചും പറയുന്നു. അപ്പോൾ തിരുവനന്തപുരം കേരളത്തിലല്ലേ. ഇൗ രണ്ടുപറച്ചിലിൽനിന്നും ആ ബുദ്ധിയെക്കുറിച്ചുള്ള സാമാന്യധാരണ കിട്ടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.