അറ്റകുറ്റപ്പണി: ഏറനാട്​ എക്​സ്​പ്രസുകൾക്ക്​ നിയന്ത്രണം

തിരുവനന്തപുരം: നേമം- നെയ്യാറ്റിൻകര സെക്​ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ​ ഗതാഗത നിയന്ത്രണം ഏർപ് പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരുവിൽനിന്ന്​​ 14ന്​ പുറപ്പെടുന്ന മംഗളൂരു-നാഗർകോവിൽ ഏറനാട്​ എക്​സ്​പ്രസ്​ (16605) തിരുവനന്തപുരത്ത്​ യാത്ര അവസാനിപ്പിക്കും. ഇൗ ട്രെയിനി​​െൻറ തിരുവനന്തപുരത്തുനിന്ന്​ നാഗർകോവിൽ വരെയുള്ള യാത്ര റദ്ദാക്കും.

15ന്​ നാഗർകോവിലിൽനിന്ന്​ പുറപ്പെടേണ്ട നാഗർകോവിൽ -മംഗളൂരു ഏറനാട്​ എക്​സ്​പ്രസ്​ (16606) അന്നേ ദിവസം പുലർച്ച 3.35ന്​ തിരുവനന്തപുരത്തുനിന്നാകും യാത്രയാരംഭിക്കുക. നാഗർകോവിൽ മുതൽ തിരുവനന്തപുരം വരെയുള്ള ഇൗ ട്രെയിനി​​െൻറ യാത്ര റദ്ദാക്കും. ഗുരുവായൂരിൽനിന്ന്​ 14ന്​ പുറപ്പെടുന്ന ഗുരുവായൂർ-ചെന്നൈ എഗ്​മോർ എക്​സ്​പ്രസ്​ (16128) തിരുവനന്തപുരം -നേമം സെക്​ഷനിൽ 60 മിനിറ്റ്​​ പിടിച്ചിടും.

Tags:    
News Summary - Track Maintenance: Ernad Express -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.