കൊച്ചി: അങ്കമാലി-ആലുവ സെക്ഷനിൽ രണ്ടാംഘട്ടം പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജൂൺ ഒന്നുവരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ചകളിൽ നിയന്ത്രണമുണ്ടായിരിക്കില്ല. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) രണ്ടു മണിക്കൂർ വൈകി രാത്രി 11.25നായിരിക്കും പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348) ഒന്നര മണിക്കൂറും മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344) 40 മിനിറ്റും ചാലക്കുടിയിൽ പിടിച്ചിടും.
പ്രതിവാര ട്രെയിനുകളായ ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് (19260), ബിക്കാനീർ--കൊച്ചുവേളി എക്സ്പ്രസ് (16311), വെരാവൽ-തിരുവനന്തപുരം എക്സ്പ്രസ് (16333), ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (16335), ഒാഖ-എറണാകുളം എക്സ്പ്രസ് (16337) എന്നിവ രണ്ടു മണിക്കൂർ 20 മിനിറ്റ് അങ്കമാലിയിൽ പിടിച്ചിടും.
പട്ന-എറണാകുളം എക്സ്പ്രസ് (16360), ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് (07115), ഹസ്റത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് (22634) ഒന്നര മണിക്കൂർ അങ്കമാലി ചാലക്കുടി സെക്ഷനിൽ പിടിച്ചിടും. ജൂൺ രണ്ടു മുതൽ 16 വരെ ആലുവ-കളമശ്ശേരി സെക്ഷനിലും പാളം അറ്റകുറ്റപ്പണിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.