അറ്റകുറ്റപ്പണി: ഞായറാഴ്​ച മുതൽ ട്രെയിൻ സമയത്തിൽ മാറ്റം

ഷൊർണൂർ: റെയിൽ​േവ ജങ്​ഷനിലും സ്​റ്റേഷനിൽനിന്നുള്ള വിവിധ ക്രോസിങ്ങുകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്​ച മുതൽ നിരവധി ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. പല ട്രെയിനുകളും വൈകും. രാത്രി 11 മുതൽ പുലർച്ച വരെ ഷൊർണൂർ ജങ്​ഷനിലൂടെ പോകുന്നവയാണ് വൈകുക. പുനഃക്രമീകരിക്കുന്നതും ഈ സമയത്ത്​ ഒാടുന്നവയാണ്. ഇത്​ മറ്റ്​ ട്രെയിനുകളുടെ ഓട്ടത്തെയും ബാധിക്കും. അറ്റകുറ്റപ്പണി ഒക്ടോബർ 23 വരെ നീളും. ഓരോ ദിവസവും വൈകുന്നവയും പുനഃക്രമീകരിച്ചവയും- ബ്രാക്കറ്റിൽ ട്രെയിൻ നമ്പറും വൈകുന്ന സമയവും. 

ഒക്ടോബർ ഏഴ്​, എട്ട്​: തിരുവനന്തപുരം-മംഗലാപുരം മാവേലി (16604 -60 മിനിറ്റ്​), ചെന്നൈ-മംഗലാപുരം സൂപ്പർ (12685- 30 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം മലബാർ (16629- 20 മിനിറ്റ്​). ഒക്ടോബർ എട്ടിന് പുറപ്പെടുന്നതും ഒമ്പതിന്​ പുനഃക്രമീകരിച്ചതുമായ ട്രെയിനുകൾ: എറണാകുളം- ലോകമാന്യതിലക് -കുർള (12224 -120 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം -മാവേലി (16604 -140 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്​), മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630- 180 മിനിറ്റ്​). 

ഒമ്പതിന് വൈകുന്നവ: ചെ​െന്നെ-മംഗലാപുരം- സൂപ്പർ (12685 -60 മിനിറ്റ്​), മംഗലാപുരം-ചെന്നൈ (22638 -45 മിനിറ്റ്). 10, 11 തീയതികളിൽ വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം മാവേലി (16604 -60 മിനിറ്റ്​), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685 -20 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം-മലബാർ (16629-15 മിനിറ്റ്​). 12, 13 തീയതികളിൽ വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം -മാവേലി (16604 -60 മിനിറ്റ്​), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685 -20 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്​). 

15, 16: മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630 -30 മിനിറ്റ്​), ചെന്നൈ-മംഗലാപുരം -സൂപ്പർ (12685- 20 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -60 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്​).  17, 18: തിരുവനന്തപുരം-മംഗലാപുരം-മാവേലി (16604 -60 മിനിറ്റ്​), ചെന്നൈ-മംഗലാപുരം- സൂപ്പർ (12685- 20 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -60 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്​), കച്ചേവുഡ-മംഗലാപുരം (17606- 30 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം (16347 -15 മിനിറ്റ്​). 

20, 21: ചെന്നൈ-മംഗലാപുരം- സൂപ്പർ (12685- 20 മിനിറ്റ്​), തിരുവനന്തപുരം^മംഗലാപുരം -മലബാർ (16629 -60 മിനിറ്റ്​), മംഗലാപുരം-കച്ചേവുഡ (17606- 50 മിനിറ്റ്​), തിരുവനന്തപുരം^മംഗലാപുരം (16347- 40 മിനിറ്റ്​). 
23ന് പുനഃക്രമീകരിച്ചവ: ഈ ട്രെയിനുകൾ 22ന് പുറപ്പെടും. എറണാകുളം-ലോകമാന്യതിലക് -കുർള (12224-1 -60 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം മാവേലി (16604- 180 മിനിറ്റ്​), ചെന്നൈ-മംഗലാപുരം- സൂപ്പർ (16684- 90 മിനിറ്റ്​), തിരുവനന്തപുരം-മംഗലാപുരം- മലബാർ (16629 -80 മിനിറ്റ്​), മംഗലാപുരം-തിരുവനന്തപുരം -മലബാർ (16630-180 മിനിറ്റ്​). 23ന് വൈകുന്നവ: തിരുവനന്തപുരം-മംഗലാപുരം (16347 -30 മിനിറ്റ്​), മംഗലാപുരം-ചെന്നൈ- സൂപ്പർ (22638- 45 മിനിറ്റ്​). പുനഃക്രമീകരിച്ചവ നിലവിൽ പുറപ്പെടുന്ന സ്​റ്റേഷനിലെ സമയത്തിൽനിന്ന്​ വൈകി പുറപ്പെ​​േട്ടാടുന്ന സമയമാണ് ബ്രാക്കറ്റിൽ.

Tags:    
News Summary - Track Maintenance: Train Time will change on Sunday -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.