അറ്റകുറ്റപ്പണി: ശനിയാഴ്ച​യും മാർച്ച്​ 26നും ട്രെയിനുകൾ വൈകും

തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്​ഷനിൽ സിഗ്നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച​യും മാർച്ച്​ 26നും ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന്​ റെയിൽവേ അറിയിച്ചു. ലോകമാന്യതിലക്​-തിരുവനന്തപുരം നേ​​ത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ 40 മിനിറ്റ്​​ വൈകും. സെക്കന്ദരാബാദ്​-തിരുവനന്തപുരം സെൻട്രൽ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 20 മിനിറ്റും വൈകും.

മാർച്ച്​ 26ന്​ ലോകമാന്യതിലക്​-തിരുവനന്തപുരം നേത്രാവതി (16345) ഒരു മണിക്കൂർ 10​ മിനിറ്റും സെക്കന്ദരാബാദ്​-തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 30 മിനിറ്റും വൈകുമെന്ന്​ റെയിൽവേ അറിയിച്ചു.

Tags:    
News Summary - Track Maintenance: Trains will be delayed on Saturday and March 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.