ട്രാക്ക് മാധ്യമ പുരസ്കാരം ജോൺ പി. തോമസിന്

തിരുവനന്തപുരം: ട്രാക്കിന്റെ (തിരുവനന്തപുരം റെസിഡൻറ്സ് അപ്പക്സ് കൗൺസിൽ) 2022-23ലെ മാധ്യമ പുരസ്കാരം ജോൺ പി. തോമസിന്. രാഷ്ട്രീയം, ആനുകാലികം എന്നീ വിഷയങ്ങളിൽ നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് പുരസ്കാരം.

ട്രാക്കിന്റെ 23-ാം വാർഷികത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ 20 ന് പകൽ മൂന്നിന് നടത്തുന്ന 'ഓണ നിലാവ് ആഘോഷ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അവാർഡ് വിതരണം ചെയ്യും. ഡോ. ഇന്ദ്രബാബു ചെയർമാനും ജെ. അജിത് കുമാർ, അമരവിള രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായി ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

എം.എൽ.എമാരായ വി ജോയി, എം. വിൻസൻറ്, അഡി. അഡ്വക്കേറ്റ് ജനറൽ കെ.പി ജയചന്ദ്രൻ, അഡ്വ. പി.എസ് ഹരികുമാർ, ഡോ. സാഗർ, അമരവിള രാമകൃഷ്ണൻ, നസീർ ഖാൻ തുടങ്ങിയവർ പങ്കെടുക്കും. എസ്.വി രാജേഷ് (മലയാള മനോരമ), ആർ. ജയപ്രസാദ്( മാതൃഭൂമി), എം.വി പ്രദീപ് (ദേശാഭിമാനി) എന്നിവർക്കും മാധ്യമ അവാർഡ് നൽകും. 

Tags:    
News Summary - Track Media Award: John P. Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.