ബംഗളൂരു: താമരശ്ശേരി ചുരം നവീകരണത്തിെൻറ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഇക്കാര്യം കേരള ആർ.ടി.സിയുടെ ഒാൺലൈൻ റിസർവേഷൻ വെബ്സൈറ്റിലെ റൂട്ട് പഴയപടി. നിയന്ത്രണം വരുമ്പോൾ ബംഗളൂരുവിലേക്കുള്ള ദീർഘദൂര ബസുകൾ കുറ്റ്യാടി ചുരം വഴി ചുറ്റിയാണ് പോവുക.
ഈ സാഹചര്യത്തിൽ ഒാൺലൈൻ റിസർവേഷൻ ചെയ്യുമ്പോൾ റൂട്ട് മാറ്റം അറിയിക്കുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
നിയന്ത്രണം നടപ്പാകുമ്പോൾ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സുൽത്താൻ ബത്തേരി കഴിഞ്ഞ് മീനങ്ങാടിയില്‍നിന്ന് പനമരം-കുറ്റ്യാടി വഴി നൂറു കിലോമീറ്ററോളം ചുറ്റിയാണ് പോവുക. എന്നാല്‍, ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ബസിെൻറ റൂട്ട് ഇപ്പോഴും കൽപറ്റ-താമരശേരി വഴിയാണ് കാണിക്കുന്നത്.
രാവിലെ അഞ്ചു മുതല്‍ രാത്രി പത്തുവരെയാണ് ചുരം അടച്ചിടുന്നത്. ചുരത്തില്‍ ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് ഒരു മാസം മുന്നേ പ്രഖ്യാപനം വന്നിട്ടും കേരള ആര്.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ല. ഇതിനാൽതന്നെ കൽപറ്റക്കും കോഴിക്കോടിനും ഇടയിലുള്ള യാത്രക്കാർ റൂട്ട് മാറ്റം അറിയാതെ റിസർവേഷൻ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതിനാൽ അടിയന്തരമായി വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ക്രമീകരണം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മുമ്പ് ചുരമിടിഞ്ഞപ്പോഴും നവീകരണപ്രവര്‍ത്തനം നടന്നപ്പോഴും ഓണ്‍ലൈനില്‍ ക്രമീകരണം നടത്തിയിരുന്നു.
നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സുൽത്താൻ ബത്തേരി -മീനങ്ങാടി-പനമരം വഴി ചുറ്റാതെ തൽക്കാലത്തേക്ക് ബാവലി വഴി ബസുകൾ വിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ഇത് സുൽത്താൻ ബത്തേരി, കൽപറ്റ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടാകും.
ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ തിങ്കളാഴ്ച മുതല്‍ ചെയിന്‍ സര്‍വിസുകള്‍ നടത്തുന്നുണ്ട്.
സുൽത്താൻ ബത്തേരിയിൽനിന്നും ലക്കിടിവരെയാണ് ചെയിൻ സർവിസ്. അതിനാൽതന്നെ ഇതിനു കണക്കാക്കി ബംഗളൂരുവിൽനിന്നും ലക്കിടിവരെയുള്ളവർക്ക് സുൽത്താൻ ബത്തേരിയിലിറങ്ങി ചെയിൻ സർവിസുകൾ ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.