വൈദ്യുതി ലൈനിന് മുകളിൽ മറിഞ്ഞ ലോറി നീക്കി; ചുരം റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു

കൊട്ടിയൂർ: പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ വൈദ്യുതി ലൈനിന് മുകളിൽ ലോറി മറിഞ്ഞ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് നിലച്ച ഗതാഗതം പുന:സ്ഥാപിച്ചു. പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് 10 മണിയോടെ ഗതാഗതം പുനസ്ഥാപിച്ചത്.

പാൽച്ചുരം ചുരത്തിൽ ആശ്രമം ജങ്ഷന് സമീപം ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തലകീഴായി മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലെ ടയറുകൾ വാഹനത്തിൽനിന്ന് വേർപ്പെട്ട നിലയിലാണ്.

ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായിയെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Traffic restored on palchuram pass road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.