തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴ വീണാൽ അടയ്ക്കാതെ മുങ്ങൽ അത്ര എളുപ്പ മാകില്ല. കൈവശം പണമില്ലെങ്കിൽ ഒരാഴ്ചവരെ േമാേട്ടാർ വാഹനവകുപ്പ് ഒാഫിസുകളിൽ പിഴയൊടുക്കാം. എന്ന് കരുതി ഒാഫിസിലടയ്ക്കാമെന്ന് പറഞ്ഞ് തടിതപ്പാനാകില്ല. വാഹനത്തിെൻറയും ലൈസൻസ് ഉടമയുടെയും പൂർണവിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ചെക് റിപ്പോർട്ട് തയാറാക്കിയശേഷമാണ് ഒാഫിസിൽ അടയ്ക്കാമെന്ന ആനുകൂല്യം നൽകി വാഹനങ്ങൾ വിട്ടുനൽകുന്നത്. നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാത്തവരെ കൈയോടെ പിടികൂടാനും നടപടിയെടുക്കാനും നിലവിൽതന്നെ സംവിധാനമുണ്ട്. കോടതിയിൽ പിഴ അടയ്ക്കാൻ സൗകര്യമുണ്ടെങ്കിലും വക്കീൽ സഹായമില്ലാതെ ഇത് എളുപ്പമാകില്ല. വക്കീൽ ഫീസടക്കം ചെലവും കൂടും.
അതേസമയം ചുമത്തിയ കുറ്റങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ വാഹനഉടമകൾക്ക് അവകാശമുണ്ട്. കേസ് നടത്തി സത്യാവസ്ഥ തെളിയിക്കാം. എന്നാൽ, ഉയർന്ന പിഴകൾക്ക് മാത്രമേ ഇതും പ്രായോഗികമാവൂ. ഹെൽമറ്റില്ലാത്തതിനുള്ള 1000 രൂപ പിഴക്ക് മാസങ്ങളോളം കേസ് പറയാൻ സാധാരണഗതിയിൽ ആരും തയാറാവില്ലെന്നാണ് മോേട്ടാർ വാഹനവകുപ്പിെൻറയും വിലയിരുത്തൽ. അതേസമയം കോടതിയിലെത്തിയേക്കാവുന്ന വലിയ പിഴകൾ ചുമത്തുന്ന ഘട്ടത്തിൽ ഗതാഗതക്കുറ്റം തെളിയിക്കാനുതകുന്ന കൃത്യമായ തെളിവുകൾ സമാഹരിച്ച് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമീഷറേറ്റ് നിർദേശം നൽകിയിട്ടുണ്ട്.
കൈവശം കാശില്ലാത്തവർക്ക് സ്വൈപ് മെഷീൻ വഴി പണമടയ്ക്കാൻ സൗകര്യമുണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ചെങ്കിലും വേഗത്തിൽ ഏർപ്പെടുത്താനാകുമെന്ന് കരുതുന്നില്ല. ഇതോടെയാണ് ഒാഫിസുകളിൽ പണമടയ്ക്കാനുള്ള അധിക ക്രമീകരണം കൂടി ഏർപ്പെടുത്തുന്നത്. ആർ.ടി.ഒ ഒാഫിസുകളിലെല്ലാം ലൈസൻസ് പുതുക്കാനുള്ളവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് നേരത്തേ ഒരു മാസം ഗ്രേഡ് പിരീഡ് ഉണ്ടായിരുന്നു. എന്നാൽ, പുതിയ ഭേദഗതിയോടെ ഇൗ സൗകര്യം ഇല്ലാതായി. ഫലത്തിൽ കാലാവധി കഴിയുന്നതിെൻറ പിറ്റേന്ന് മുതൽ പിടിവീണാൽ പിഴ അടയ്ക്കേണ്ടിവരും. നേരത്തേ കാലാവധി കഴിഞ്ഞ് അഞ്ച് വർഷം ടെസ്റ്റില്ലാതെ പുതുക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ ടെസ്റ്റ് പാസാകേണ്ടിവരും.
അമിത ഭാരത്തിനാണ് പിഴ കുത്തനെ ഉയർന്നിരിക്കുന്നത്. 2000ൽനിന്ന് 20000 രൂപയിലേക്കാണ് വർധന. പിടിവീഴുമെന്ന് ഉറപ്പായതിനാൽ ചെക്പോസ്റ്റുകൾക്ക് തൊട്ട് മുമ്പ് മറ്റൊരു വാഹനത്തിലേക്ക് ലോഡ് മാറ്റിക്കയറ്റിയാണ് ചരക്കുവാഹനങ്ങൾ ‘ഭാരം’ കുറയ്ക്കുന്നത്. ഇത് പിഴയെക്കാൾ ലാഭകരമെന്നാണ് ലോറിക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.