തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച നടപടിയിൽ മാറ്റംവരുത്തുകയോ പുനഃപരിേശാധിക്കുകയോ വേണ്ടെന്ന് ഗതാഗത വകുപ്പ്. ഇക്കാര്യം സുപ്രീംകോടതി നിയോഗിച്ച സമിതിയെ അറിയിക്കാനും തീരുമാനിച്ചു. ഗതാഗത കുറ്റങ്ങൾക്ക് പിഴ കുറച്ച സംസ്ഥാന സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതി സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നതടക്കം വിവരം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കണമെന്ന നിർദേശത്തിനൊപ്പമായിരുന്നു സുപ്രീംകോടതി സമിതി പിഴക്കാര്യത്തിലും വിശദീകരണം തേടിയത്.
മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത സെക്രട്ടറി, ഗതാഗത കമീഷണർ എന്നിവരുമായി കൂടിയാലോചന നടത്തിയാണ് നിലപാടിെലത്തിയത്. നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഭേദഗതി വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് മോേട്ടാർ വാഹന നിയമത്തിൽ പരമാർശമുണ്ട്. ഇതനുസരിച്ച് കേസ് തീര്‍പ്പാക്കുന്നതിന് പിഴയില്‍ മാറ്റം വരുത്താം. ഇൗ അധികാരം ഉപയോഗിച്ചാണ് പിഴ നിരക്കുകൾ കുറച്ചതെന്നാണ് കേരളത്തിെൻറ നിലപാട്.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. പിഴ കുറക്കാൻ സംസ്ഥാനം പലവട്ടം കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ജനകീയ പ്രതിഷേധം കണക്കിലെടുകത്ത് മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമലംഘനങ്ങള്‍ക്കുമുള്ള പിഴ കുറച്ച് കേരളം ഉത്തരവിറക്കുകയായിരുന്നു. ഹൈല്‍മറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും 1000 രൂപ പിഴയെന്നത് 500 ആയി കുറച്ചു.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനുള്ള ഒാൺലൈൻ സംവിധാനമായ ഇ-ചെലാന്‍ ഏർപ്പെടുത്തിയതോടെ വ്യാപക പിഴയിടലാണ് നടക്കുന്നതെന്ന് ആക്ഷേപമുയർന്നു. മാറ്റം വരുത്തിയ നിരക്കിലെ പിഴയാണ് ഇ-ചെലാൻ സംവിധാനത്തിലൂടെയും ചുമത്തുന്നത്. വാഹനങ്ങളുടെ രൂപമാറ്റം, മാനദണ്ഡങ്ങൾ പാലിക്കാത്ത നമ്പർ ബോർഡുകൾ, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കൽ, നിയമം ലംഘിച്ചുള്ള പാർക്കിങ്, അനുവദനീയമല്ലാത്ത ലൈറ്റുകള്‍, ഹോണുകള്‍, കൂളിങ് ഫിലിം എന്നിവക്കെല്ലാമാണ് പിഴ ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.