തിരുവനന്തപുരം: കിഴക്കേകോട്ടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കേരള ബാങ്ക് ആസ്ഥാനത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ സീനിയർ മാനേജർ, കൊല്ലം കൂട്ടിക്കട ഗാലക്സിയിൽ എം. ഉല്ലാസ് (52) ആണ് സ്വകാര്യ ബസിനും കെ.എസ്.ആർ.ടി.സി ബസിനുമിടയിൽ കുടുങ്ങി മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 1.45 ഓടെയായിരുന്നു സംഭവം. ഇരു ബസുകളുടെയും ഡ്രൈവർമാരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കേകോട്ടയിൽ പഴവങ്ങാടിക്കും നോർത്ത് ബസ്സ്റ്റാൻഡിനുമിടയിലാണ് അപകടം. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ, അലക്ഷ്യമായി എത്തിയ ബസുകൾക്കിടയിൽ ഉല്ലാസ് കുടുങ്ങുകയായിരുന്നു.
റോഡിലേക്ക് വീണ ഉല്ലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുനിജ സെക്രട്ടേറിയറ്റിലെ ലൈബ്രേറിയനാണ്. മകൻ അമൽ ഉല്ലാസ് കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് ക്ലർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.