തിരുവനന്തപുരം: തൃപ്പൂണിത്തുറ-മുളന്തുരുത്തി, ഓച്ചിറ-കരുനാഗപ്പള്ളി സെക്ഷനുകളിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കലടക്കം ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മാർച്ച് 26ലെ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി (12082), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നിവയും മാർച്ച് 27ലെ കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയും (12081) റദ്ദാക്കി. വ്യാഴാഴ്ചയിലെ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പർഫാസ്റ്റ് (22114) കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ വൈകും.
ഭാഗികമായി റദ്ദാക്കിയവ
* മാർച്ച് 12, 13, 14, 15, 16, 17, 18, 20, 21, 22, 23, 24, 25, 27, 28, 29, 30, 31 തീയതികളിൽ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും.
*കൊല്ലത്തുനിന്ന് മാർച്ച് ഒമ്പത്, 13, 17, 19 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
*കണ്ണൂരിൽനിന്ന് മാർച്ച് 26ന് പുറപ്പെടുന്ന കണ്ണൂർ-എറണാകുളം എക്സ്പ്രസ് (16306) തൃശൂരിൽ സർവിസ് നിർത്തും.
*മാർച്ച് 25ന് ചെന്നൈയിൽനിന്ന് തിരിക്കുന്ന ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രിതിദിന ട്രെയിൻ (12623) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
*മാർച്ച് 26ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ (12624) തൃശൂരിൽനിന്നാകും യാത്ര തുടങ്ങുക.
*മാർച്ച് ഒമ്പത്, 10, 11, 12, 13, 14, 16, 17, 18, 19, 20, 21, 23, 24, 25, 26, 27, 28, 30, 31 തീയതികളിൽ എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.