തിരുവനന്തപുരം: പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് ഡിസംബർ ഒന്ന് മുതൽ തിരുനെൽവേലി വരെ സർവീസ് ദീർഘിപ്പിച്ച സാഹചര്യത്തിൽ അറ്റകുറ്റപ്പണികളുടെ പേരിൽ ഇൗ ട്രെയിന് ജനുവരി ഒന്ന്, മൂന്ന്, നാല്, അഞ്ച് തിയതികളിൽ ഏർെപ്പടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഇൗ ദിവസങ്ങളിൽ ട്രെയിൻ കായംകുളം-കരുനാഗപ്പള്ളി സെക്ഷനിൽ മൂന്ന് മണിക്കൂർ പിടിച്ചിട്ട ശേഷം തിരുനെൽവേലിയിലേക്ക് യാത്ര തുടരും. ശാസ്താംകോട്ട യാർഡിലെ അറ്റകുറ്റപ്പണികൾ കാരണം ഇൗ നാല് ദിവസങ്ങളിലും പാലരുവി കായംകുളത്ത് യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
അധിക സ്റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരം: ധൻബാദ്-ആലപ്പുഴ, ആലപ്പുഴ-ധൻബാദ് എക്സ്പ്രസുകൾക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. 1.48 ന് വടക്കാഞ്ചേരിയിൽ എത്തുന്ന ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് (13351) 1.50 ന് യാത്ര തുടരും. വൈകുന്നേരം 3.15 ന് വടക്കാഞ്ചേരിയിലെത്ത ട്രെയിൻ 3.17 ന് യാത്ര പുനരാരംഭിക്കും. രാവിലെ 8.40 ന് വടക്കാഞ്ചേരിയിലെത്തുന്ന ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352 ) 8.42 ന് യാത്ര പുനരാരംഭിക്കും. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.16 ന് എത്തി, 10.18 ന് യാത്ര തുടരും. 2018 ഏപ്രിൽ ഒന്നു മുതലാണ് പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരിക.
താത്കാലിക സ്റ്റോപ്പ്
തിരുവനന്തപുരം: തിരുവൈരാണികുളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മൂന്ന് ട്രെയിനുകൾക്ക് ആലുവയിൽ ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
12696 തിരുവനന്തപുരം-ചെന്നെ സൂപ്പർ ഫാസ്റ്റ് (രാത്രി 10.05), 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (രാവിലെ 9.02), 12082 തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി (വൈകുന്നേരം 7.01) എന്നീ ട്രെയിനുകൾക്കാണ് ഒരു മിനിട്ട് സ്റ്റോപ്പുണ്ടാവുക.
അധിക കോച്ച്
തിരുവനന്തപുരം: ഹൈദരാബാദ് -തിരുവനന്തപരും ശബരി എക്സ്പ്രസ് (17230), തിരുവനന്തപുരം-ഹൈദ്രാബാദ് ശബരി എക്സ്പ്രസ് (17229 )എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ അധിക കോച്ചുകളുടെ സമയപരിധി യാത്രക്കാരുടെ തിരക്ക് ശക്തമായി തുടരുന്നതിനാൽ ദീർഘിപ്പിച്ചതായി റെയിൽവേ അറിയിച്ചു. ഹൈദ്രാബാദ് -തിരുവനന്തപരും എക്സ്പ്രസിൽ 2019 ജനുവരി ഒന്നുവരെയും തിരുവനന്തപുരം-ഹൈദ്രാബാദ് എക്സ്പ്രസിൽ 04.01.2019 ജനുവരി നാല് വരെയുമാണ് ഒരു സ്ലീപ്പർ കോച്ച് അധികമായുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.