വൈകിപ്പായും തീവണ്ടി: വൈകൽ 30 മിനിറ്റ് മുതൽ അഞ്ചു മണിക്കൂർ വരെ

പാലക്കാട്: 30 മിനിറ്റ് മുതൽ അഞ്ചു മണിക്കൂർ വരെ ട്രെയിനുകൾ വൈകിയോടുന്നതും വഴിതിരിച്ചുവിടുന്നതും യാത്രക്കാർക്ക് തീരാദുരിതമാകുന്നു. മുന്നറിയിപ്പ് നൽകാതെയാണ് പലപ്പോഴും വൈകിയോട്ടം.

അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണമെന്നാണ് റെയിൽവേ പറയുന്നത്. ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകിയാണ് തിങ്കളാഴ്ച ആലപ്പുഴയിലെത്തിയത്.

ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് രണ്ടര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. ആലപ്പുഴ-ധൻബാദ് ഒരു മണിക്കൂർ വൈകിയാണ് ഓടിയത്. വൈകൽ അറിയിക്കാത്തതിനാൽ പലപ്പോഴും ഹ്രസ്വദൂര യാത്രക്കാരാണ് ഏറെ വലയുന്നത്.

റെയിൽവേയുടെ അംഗീകൃത ആപ്പുകളിൽപോലും സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സമയത്തു മാത്രമാണ് വൈകുന്നതറിയിക്കുന്നത്.

വൈകൽ 15 മിനിറ്റ് കൂടുമ്പോൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതിനാൽ മുൻകൂട്ടി അറിയാൻ കഴിയുന്നില്ല. രാത്രിയാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. രാവിലെ കൃത്യസമയത്ത് ഓഫിസിലെത്താൻ പലരും പണിപ്പെടുകയാണ്.

രാവിലെയും വൈകീട്ടും തിങ്ങിനിറഞ്ഞ ജനറൽ കോച്ചുകൾ പലയിടത്തും മണിക്കൂറുകൾ നിർത്തിയിടുന്നത് പതിവാണ്. റെയിൽവേ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. ജനപ്രതിനിധികൾക്കും ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ്.

Tags:    
News Summary - Train Late: 30 minutes to 5 hours late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.