തിരുവനന്തപുരം: ആലുവ-ഇടപ്പള്ളി സെക്ഷനിൽ സമ്പൂർണ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ മാസം 28 മുതൽ ജൂലൈ 23 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലൊഴികെ െട്രയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.
ഗുരുവായൂരിൽനിന്ന് രാത്രി 9.25ന് പുറപ്പെടേണ്ട ഗുരുവായൂർ-ചെന്നൈ എഗ്മോർഎക്സ്പ്രസ് (16128) രണ്ട് മണിക്കൂർ വൈകി രാത്രി 11.25നേ പുറപ്പെടുകയുള്ളൂ.
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് (16348) അങ്കമാലിയിൽ ഒന്നരമണിക്കൂർ നിർത്തിയിടും.
മധുര-തിരുവനന്തപുരം അമൃതഎക്സ്പ്രസ് (16344) ആലുവയിൽ അരമണിക്കൂർ നിർത്തിയിടും.
പ്രതിവാര എക്സ്പ്രസ് െട്രയിനുകൾ: 1.2018 ജൂലൈ രണ്ട്, ഒമ്പത്, 16, 23 തീയതികളിൽ (തിങ്കളാഴ്ചകൾ) ഭാവ്നഗർ -കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (നമ്പർ 19260) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
2018 ജൂൺ 28, ജൂലൈ അഞ്ച്, 12, 19 തീയതികളിൽ (വ്യാഴാഴ്ചകൾ) ബിക്കനിർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (16311) അങ്കമാലിയിൽ 45 മിനിറ്റും, പട്ന - എറണാകുളം പ്രതിവാര എക്സ്പ്രസ് (16360) ആലുവയിൽ 80 മിനിറ്റും നിർത്തിയിടും.
2018 ജൂൺ 29, ജൂലൈ ആറ്, 13, 20 (വെള്ളിയാഴ്ചകൾ) വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (16333) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
2018 ജൂൺ 30, ജൂലൈ ഏഴ്,14, 21 (ശനിയാഴ്ചകൾ) ഗാന്ധിധാം-നാഗർകോവിൽ പ്രതിവാര എക്സ്പ്രസ് (16335) അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും.
ജൂലൈ ഒന്ന്, എട്ട്,15, 22 ഓഖ-എറണാകുളം ദ്വൈവാര എക്സ്പ്രസ് അങ്കമാലിയിൽ 45 മിനിറ്റ് നിർത്തിയിടും. ഹൈദരാബാദ് - കൊച്ചുവേളി എക്സ്പ്രസ് (07115) ആലുവയിൽ 140 മിനിറ്റും, നിസാമുദ്ദീൻ - തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ് (22634) അങ്കമാലിയിൽ 45 മിനിറ്റും നിർത്തിയിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.