ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം 

കൊ​ച്ചി: പു​തു​ക്കാ​ട്-​ഒ​ല്ലൂ​ർ സെ​ക്​​ഷ​നി​ൽ റെ​യി​ൽ​വേ പാ​ല​ത്തി​ലെ ഗ​ർ​ഡ​റു​ക​ൾ നീ​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ചി​ല ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും ചി​ല​ത് ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ഏ​താ​നും ട്രെ​യി​നു​ക​ളു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. 
പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​വ
എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56370,56371), എ​റ​ണാ​കു​ളം-​നി​ല​മ്പൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56362, 56363), എ​റ​ണാ​കു​ളം-​കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56381, 56382), ആ​ല​പ്പു​ഴ-​കാ​യം​കു​ളം പാ​സ​ഞ്ച​ർ (56377), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56380). 
ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ
രാ​വി​ലെ 6.45നു​ള്ള എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി (16305) 8.10ന് ​തൃ​ശൂ​രി​ൽ​നി​ന്നാ​കും പു​റ​പ്പെ​ടു​ക. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്​​ദി എ​ക്സ്പ്ര​സ് (12076) രാ​വി​ലെ 9.25ന് ​എ​റ​ണാ​കു​ളം സൗ​ത്ത് ജ​ങ്ഷ​നി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും. കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്​​ദി എ​ക്സ്പ്ര​സ് (12075) വൈ​കീ​ട്ട് 5.30ന് ​എ​റ​ണാ​കു​ളം സൗ​ത്ത് ജ​ങ്ഷ​നി​ൽ നി​ന്നാ​കും സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. 
പു​ന​ലൂ​ർ-​പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്പ്ര​സ് (16791) രാ​വി​ലെ 10.03ന് ​ആ​ലു​വ​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും. വൈ​കീ​ട്ട് 6.27ന് ​ആ​ലു​വ​യി​ൽ​നി​ന്നാ​കും മ​ട​ക്ക സ​ർ​വി​സ് (16792). തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ വേ​ണാ​ട് എ​ക്സ്പ്ര​സ് (16302) രാ​വി​ലെ 11.05ന് ​അ​ങ്ക​മാ​ലി​യി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കും. 
വൈ​കീ​ട്ട് 3.55ന് ​അ​ങ്ക​മാ​ലി​യി​ൽ നി​ന്നാ​യി​രി​ക്കും മ​ട​ക്ക​യാ​ത്ര (16301). 
സ​മ​യം ക്ര​മീ​ക​രി​ച്ച​വ
പു​ല​ർ​ച്ച ര​ണ്ടി​ന് പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്സ്പ്ര​സ് (16606) 3.40നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. എ​റ​ണാ​കു​ളം-​പു​തു​ക്കാ​ട് സെ​ക്​​ഷ​നി​ൽ 80 മി​നി​റ്റ്​ വൈ​കും. രാ​വി​ലെ 5.55നു​ള്ള ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് (13352) 7.55നേ ​പു​റ​പ്പെ​ടൂ. എ​റ​ണാ​കു​ളം-​പു​തു​ക്കാ​ട് സെ​ക്​​ഷ​നി​ൽ ട്രെ​യി​ൻ ര​ണ്ടു​മ​ണി​ക്കൂ​ർ വൈ​കും. രാ​വി​ലെ 9.10നു​ള്ള എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സ് (12678) 11.40നാ​കും പു​റ​പ്പെ​ടു​ക. രാ​വി​ലെ 5.55നു​ള്ള ഗു​രു​വാ​യൂ​ർ-​ഇ​ട​മ​ൺ പാ​സ​ഞ്ച​ർ (56365) 6.45നാ​കും പു​റ​പ്പെ​ടു​ക. പു​ല​ർ​ച്ച 4.25നു​ള്ള തി​രു​വ​ന​ന്ത​പു​രം-​മും​ബൈ സി.​എ​സ്.​ടി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (16332) 5.25നേ ​പു​റ​പ്പെ​ടൂ. എ​റ​ണാ​കു​ളം-​പു​തു​ക്കാ​ട് സെ​ക്​​ഷ​നി​ൽ ട്രെ​യി​ൻ 80 മി​നി​റ്റ് വൈ​കും. 
നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​വ
നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു പ​ര​ശു​റാം എ​ക്സ്പ്ര​സ് (16650) എ​റ​ണാ​കു​ളം-​പു​തു​ക്കാ​ട് സെ​ക്​​ഷ​നി​ൽ 80 മി​നി​റ്റ് വൈ​കും. തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ് (17229) ഒ​രു മ​ണി​ക്കൂ​റും എ​റ​ണാ​കു​ളം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ൻ മം​ഗ​ള എ​ക്സ്പ്ര​സ് (12617) അ​ര മ​ണി​ക്കൂ​റും കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ് സ​മ്പ​ർ​ക് ക്രാ​ന്തി എ​ക്സ്പ്ര​സ് (12217) 45 മി​നി​റ്റും തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്പൂ​ർ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22620) ര​ണ്ടു മ​ണി​ക്കൂ​ർ 20 മി​നി​റ്റും കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ​തി​ല​ക് ഗ​രീ​ബ്്ര​ഥ് എ​ക്സ്പ്ര​സ് (12202) 45 മി​നി​റ്റും വൈ​കി​യാ​കും ഒാട​ുക.
നി​ല​മ്പൂ​ർ: തൃ​ശൂ​ർ പു​തു​ക്കാ​ടി​നും ഒ​ല്ലൂ​രി​നും ഇ​ട​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ച്ച​ക്ക് 2.50ന് ​നി​ല​മ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ സ​ർ​വി​സ് റ​ദ്ദ് ചെ​യ്തു.
എ​ക്സ്പ്ര​സു​ക​ൾ​ക്ക് അ​ധി​ക സ്​​റ്റോ​പ്
കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56380) റ​ദ്ദാ​ക്കി​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം-​ഇ​ന്ദോ​ർ അ​ഹ​ല്യ​ന​ഗ​രി പ്ര​തി​വാ​ര എ​ക്സ്പ്ര​സി​നും (22646), തി​രു​വ​ന​ന്ത​പു​രം-​ഗൊ​ര​ഖ്പൂ​ർ ര​പ്തി​സാ​ഗ​ർ എ​ക്സ്പ്ര​സി​നും (12512) കാ​യം​കു​ളം-​എ​റ​ണാ​കു​ളം സെ​ക്​​ഷ​നി​ലെ എ​ല്ലാ സ്​​റ്റേ​ഷ​നി​ലും സ്​​റ്റോ​പ്പു​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - Train Service in Ernakulam Route Rescheduled -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.