കൊച്ചി: ട്രെയിന്‍ സമയം അറിയാൻ സ്വകാര്യ ആപ് മാത്രം ആശ്രയിക്കരുതെന്ന് റെയില്‍വേ. തങ്ങളുടെ ഔദ്യോഗിക ആപ്ലിക്കേഷനായ എന്‍.ടി.ഇ.എസിൽ (നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മാത്രമേ ശരിയായ വിവരം അറിയൂ എന്ന് റെയില്‍വേ പറയുന്നു.
നവംബര്‍ ഒന്നിന് നിലവില്‍വന്ന കൊങ്കണ്‍ സമയമാറ്റം അടക്കം പല പരിഷ്കാരങ്ങളും സ്വകാര്യ ആപ്ലിക്കേഷനുകൾ അറിയാതെപോയത് യാത്രക്കാരെ വലച്ചതാണ് റെയിൽവേ ഇത്തരമൊരു വിശദീകരണവുമായി രംഗത്തുവരാൻ കാരണം. സമയമാറ്റം അറിയാതെ ട്രെയിന്‍ കയറാനെത്തിയവർ പരാതിയുമായി സമീപിച്ചതോടെയാണ് റെയില്‍വേയുടെ വിശദീകരണം. ഒക്ടോബർ ആദ്യവും ഇത്തരത്തിൽ ട്രെയിൻ സമയം മാറ്റിയത് സ്വകാര്യ ആപ്പുകൾ അറിഞ്ഞത് ഏറെ വൈകിയാണ്. എന്‍.ടി.ഇ.എസ് മാത്രമാണ് റെയില്‍വേ ആപ്ലിക്കേഷനെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്.
സമയം കൃത്യമായി അറിയാന്‍ തീവണ്ടികളുടെ എന്ജിന് മുകളില്‍ ആര്.ടി.ഐ.എസ് (റിയല്‍ ടൈം ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സംവിധാനമുണ്ട്. ഇതാണ് എന്‍.ടി.ഇ.എസ് പിന്തുടരുന്നത്. അതേസമയം, ജി.പി.എസിനെ ആശ്രയിച്ചാണ് സ്വകാര്യ ആപ്പുകളുടെ പ്രവര്‍ത്തനം. ട്രെയിന്‍ സമയത്തില്‍വരുന്ന മാറ്റങ്ങൾ പലപ്പോഴും സ്വകാര്യ ആപ്പുകളില്‍ വൈകിയാണ് അപ്ഡേറ്റ് ചെയ്യാറ്.
അതേസമയം, വേഗത്തിൽ കാര്യങ്ങളറിയാമെന്നതാണ് സ്വകാര്യ ആപ്ലിക്കേഷനുകൾ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്‍.ടി.ഇ.എസ് പലപ്പോഴും ഹാങ്ങാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.