തൃശൂര്‍-പുതുക്കാട്  ഭാഗത്ത് അറ്റകുറ്റപ്പണി:  ട്രെയിനുകള്‍ക്ക് നിയന്ത്രണം


 തിരുവനന്തപുരം: തൃശൂര്‍, പുതുക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ജനുവരി 28 വരെ തിങ്കളാഴ്ചകളും ജനുവരി 14, 15 തീയതികളും ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (56363) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് (16306) രണ്ടുമണിക്കൂര്‍ തൃശൂരില്‍ പിടിച്ചിടും. രാത്രി 8.35ന് പുറപ്പെടേണ്ട എറണാകുളം-കോട്ടയം പാസഞ്ചര്‍ (56389) രണ്ടുമണിക്കൂര്‍ വൈകി 10.35ന് എറണാകുളത്തുനിന്ന് യാത്ര പുറപ്പെടും. എറണാകുളത്തേക്ക് വൈകീട്ട് 4 മുതല്‍ 8.45 വരെ ഈ ഭാഗത്തുകൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ 30 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ വൈകാനും സാധ്യതയുണ്ട്.ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ ജനുവരി 25 വരെ ചൊവ്വ, വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് 75 മിനിറ്റ് പാലക്കാട് ജങ്ഷനില്‍ പിടിച്ചിടും. ഇതുകാരണം ഈ ട്രെയിന്‍ നിശ്ചിത സമയത്തിനും ഒരു മണിക്കൂര്‍ വൈകിയേ മംഗളൂരു സെന്‍ട്രലില്‍ എത്തുകയുള്ളൂ.

Tags:    
News Summary - train track maintaince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.