കൊച്ചി: പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ റെയിൽവേ പാലത്തിലെ ഗർഡറുകൾ നീക്കുന്ന ജോലി നടക്കുന്നതിനാൽ ഞായറാഴ്ച ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.
പൂർണമായി റദ്ദാക്കിയവ
എറണാകുളം-ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56370,56371), എറണാകുളം-നിലമ്പൂർ-എറണാകുളം പാസഞ്ചർ (56362, 56363), എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചർ (56381, 56382), ആലപ്പുഴ-കായംകുളം പാസഞ്ചർ (56377), കായംകുളം-എറണാകുളം പാസഞ്ചർ (56380).
ഭാഗികമായി റദ്ദാക്കിയവ
രാവിലെ 6.45നുള്ള എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (16305) 8.10ന് തൃശൂരിൽനിന്നാകും പുറപ്പെടുക. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) രാവിലെ 9.25ന് എറണാകുളം സൗത്ത് ജങ്ഷനിൽ സർവിസ് അവസാനിപ്പിക്കും. കോഴിക്കോട്-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസ് (12075) വൈകിട്ട് 5.30ന് എറണാകുളം സൗത്ത് ജങ്ഷനിൽ നിന്നാകും സർവിസ് ആരംഭിക്കുക. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (16791) രാവിലെ 10.03ന് ആലുവയിൽ സർവിസ് അവസാനിപ്പിക്കും. വൈകിട്ട് 6.27ന് ആലുവയിൽനിന്നാകും മടക്ക സർവിസ് (16792). തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) രാവിലെ 11.05ന് അങ്കമാലിയിൽ സർവിസ് അവസാനിപ്പിക്കും. വൈകീട്ട് 3.55ന് അങ്കമാലിയിൽ നിന്നായിരിക്കും മടക്കയാത്ര (16301).
സമയം ക്രമീകരിച്ചവ
പുലർച്ച രണ്ടിന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606) 3.40നായിരിക്കും പുറപ്പെടുക. എറണാകുളം-പുതുക്കാട് സെക്ഷനിൽ 80 മിനിറ്റ് വൈകും. രാവിലെ 5.55നുള്ള ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) 7.55നേ പുറപ്പെടുകയുള്ളൂ. എറണാകുളം-പുതുക്കാട് സെക്ഷനിൽ ട്രെയിൻ രണ്ട് മണിക്കൂർ വൈകും. രാവിലെ 9.10നുള്ള എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് (12678) 11.40നാകും പുറപ്പെടുക. രാവിലെ 5.55നുള്ള ഗുരുവായൂർ-എടമൺ പാസഞ്ചർ 6.45നാകും പുറപ്പെടുക.
നിയന്ത്രണം
ഏർപ്പെടുത്തിയവ
നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് (16650) എറണാകുളം-പുതുക്കാട് സെക്ഷനിൽ ഒന്നര മണിക്കൂർ വൈകും. തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229) ഒരു മണിക്കൂറും എറണാകുളം-ഹസ്റത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) അര മണിക്കൂറും തിരുനെൽവേലി-ബിലാസ്പൂർ വാരാന്ത്യ എക്സ്പ്രസ് (22620) രണ്ടു മണിക്കൂർ ഇരുപത് മിനിറ്റും കൊച്ചുവേളി-ലോക്മാന്യ തിലക് ഗരീബ്്രഥ് എക്സ്പ്രസ് (12202) 45 മിനിറ്റും റൂട്ടിൽ വൈകിയാകും സർവിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.